വി​ദേശത്ത് കേമൻ; നാട്ടിൽ വട്ടപ്പൂജ്യംകറുത്തപൊന്നി​ന്റെ ഒരു ഗതി​യേ!!
June 13, 2018, 7:27 pm
വി.ജയകുമാർ
വിപണി കീഴടക്കി വിദേശി
ഒറ്റയടിക്ക് കുറഞ്ഞത് ക്വിന്റലിന് 400 രൂപ
മുന്തിയ ഇനം ഇന്ത്യൻ കുരുമുളകിന് ശനിദശ
കോട്ടയം: കേരളത്തി​ൽ കുരുമുളകി​ന് ഇത് ശുക്രദശയാകേണ്ടതാണ്. കാരണം അന്താരാഷ്ട്രതലത്തി​ൽ ഇന്ത്യൻ കുരുമുളകി​ന് ഏറ്റവും ഉയർന്ന വി​ലയാണ്. പക്ഷെ നാട്ടി​ലെ സ്ഥി​തിയോ. ഇവി​ടെ വി​ല നി​ലംപൊത്തി​യി​രി​ക്കുകയാണ്. ഒറ്റയടി​ക്ക് 400 രൂപയാണ് കുറഞ്ഞത്.
കുരുമുളകി​ന്റെ ഇറക്കുമതി​ കുറഞ്ഞി​രി​ക്കുകയാണ്. എന്നാൽ കള്ളകടത്തായി വൻ തോതിൽ എത്തുന്ന വില കുറഞ്ഞ വിദേശ കുരുമുളക് കേരളത്തിലെ ക‌ർഷകരുടെ ജീവിതം ദുരിതപൂർണമാക്കുന്നു.
വിയറ്റ്നാമിൽ നിന്നും ശ്രീലങ്കയിൽ നിന്നും വില കുറഞ്ഞ വിദേശ കുരുമുളക് സുലഭമായതോടെ വ്യവസായികൾ വില കൂടിയ ഇന്ത്യൻ കുരുമുളക് വാങ്ങുന്നത് കുറച്ചു . ഓഫ് സീസണിൽ വില ഉയരേണ്ട സാഹചര്യവും ഇതോടെ ഇല്ലാതായി. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ഇല്ലാതായതോടെ കു​രു​മു​ള​ക് വിപണി പൂർണമായും ത​ള​ർ​ച്ചയിലായി.

വിയറ്റ്നാമിന്റെ പ്രഹരം
ഉത്തരേന്ത്യൻ വിപണിക്കു പുറമേ ചെന്നൈയിലും വില കുറഞ്ഞ വിയറ്റ് നാം കുരുമുളക് എത്തി. ഇതോടെ കൊച്ചിയിലും വില കുറഞ്ഞു. ക്വിന്റലിന് 400 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. കൊച്ചിയിൽ 25 മുതൽ 35 ടൺ വരെ കള്ളക്കടത്തായെത്തുന്ന വിദേശ കുരുമുളക് വിൽപ്പനയ്ക്കെത്തുന്നുണ്ട്. അനധികൃതമായെത്തുന്ന കള്ളക്കടത്തു കുരുമുളകിന് തടയിടാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല .

കർഷകർക്ക് അങ്കലാപ്പ്
കർഷകർ വിൽക്കാതെ പിടിച്ചുവച്ച കുരുമുളക് ഇടനിലക്കാർ വാങ്ങിയതു കൂടി വിപണിയിലെത്തിയതോടെ വില ഇനിയും കുറയുമെന്ന ഭീതിയിലാണ് കർഷകർ. സ്റ്റോ​ക്കി​സ്റ്റു​ക​ൾ കാ​ര്യ​മാ​യി കു​രു​മു​ള​ക് വി​ല്പ​ന​യ്ക്ക് ഇ​റ​ക്കി​യി​ല്ല.അൺഗാർബിൾഡ് ക്വിന്റലിന് 36400ൽ നിന്ന് 36000 രൂപയായി കുറഞ്ഞപ്പോൾ. ഗാ​ർ​ബി​ൾ​ഡ് മു​ള​കു​വി​ല 38400ൽ നിന്ന് 38,000 രൂപ​യാ​യി. അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും കൂടിയ വില ഇന്ത്യൻ കുരുമുളകിനാണ്. ടണ്ണിന് 5900 ഡോളർ.

മറിച്ചുവിൽപന
വിദേശത്തു നിന്ന് കുരുമുളക് ഇറക്കുമതിക്ക് അനുവാദം സത്തെടുത്ത് വിൽക്കുന്നതിനാണ്. ഇതിന് അനുമതി വാങ്ങിയ കമ്പനികൾ വില കുറഞ്ഞ കുരുമുളക് ഇറക്കുമതിചെയ്ത് സത്തെടുക്കാതെ മറിച്ചു വിൽക്കുകയാണ്.

അന്താരാഷ്ട്ര വിപണി വില
ഡോളറി​ൽ
രാജ്യം, ടണ്ണി​ന് വില എന്ന ക്രമത്തിൽ


ബ്രസീൽ... 3200 - 3500
ശ്രീലങ്ക... 4500
വിയറ്റ്നാം... 3000
ഇന്തോനേഷ്യ... 3500-3800
ഇന്ത്യ... 5900

ഉയരണം ആഭ്യന്തര വില
നത്ത മഴ കാരണം ഉത്തരേന്ത്യൻ വാങ്ങലുകാർ സുഗന്ധ വ്യഞ്ജന വിപണിയിൽ നിന്നു വിട്ടു നിന്നതും കാരണമാണ്. ആഭ്യന്തര ആവശ്യക്കാർ കുറഞ്ഞതും യൂറോപ്യൻ അന്വേഷണം ഇല്ലാതായതും തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയ ഇന്ത്യൻ കുരുമുളക് പൂർണമായി പിന്തള്ളപ്പെട്ട ഗുരുതര സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആഭ്യന്തര ആവശ്യം വർദ്ധിച്ചാൽ മാത്രമേ ഗുണനിലവാരമുള്ള ഇന്ത്യൻ കുരുമുളകിന് ഇനി വില ഉയരൂ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ