യുവാവിനെ കൊന്ന് വീട്ടിൽ കുഴിച്ചിട്ടയാൾ പിടിയിൽ
August 22, 2017, 12:05 am
അഗളി: താവളം മുട്ടി കോളനിയിൽ ആദിവാസി യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ പിടിയിലായി. താവളം മുട്ടി കോളനിയിലെ കൃഷ്ണസ്വാമി എന്ന മണി (33) ആണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് ചേരമാൻകണ്ടി സ്വദേശി മരുതനാണ് (50) കൊല്ലപ്പെട്ടത്.
പണം ചോദിച്ചെത്തിയ മരുതനെ കോടാലി ഉപയോഗിച്ച് മണി തലയ്ക്കടിച്ച് വീഴ്ത്തി. പിറ്റേദിവസം സ്വന്തം വീടിനകത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ ഉപ്പ്, ഡെറ്റോൾ, ഫിനോയിൽ തുടങ്ങിയവ കുഴിയിൽ തളിച്ചു. തുടർന്ന് പൊള്ളാച്ചിയിലേക്ക് പോയി.
ഇതിനിടെ മരുതനെ കാണാനില്ലെന്ന് സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. പൊള്ളാച്ചിയിൽ നിന്ന് പുതൂർ ഉമ്മത്താംപടിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ മണി മദ്യലഹരിയിൽ താൻ ഒരാളെ കൊന്ന് കുഴിച്ചിട്ടിട്ടുള്ളതായി വെളിപ്പെടുത്തി. സംഭാഷണത്തിൽ സംശയം തോന്നിയ അയൽവാസികൾ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അഗളി പൊലീസ് മണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തായത്.
ഇന്നലെ അഗളി പൊലീസും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിൽ പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു. മണിയെ കോടതിയിൽ ഹാജരാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ