Tuesday, 21 November 2017 5.22 PM IST
വരിക്കാശ്ശേരി മനയിലെ കുളത്തിൽ മുങ്ങി മരിച്ചു
November 14, 2017, 12:00 am
ഒറ്റപ്പാലം: വാണിയംകുളം മാന്നനൂർ പുത്തൻപുരയിൽ ശോഭ - വിജയരാജ് ദമ്പതികളുടെ മകൻ വിഷ്ണു (23) വരിക്കാശ്ശേരി മനയിലെ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ടെലിഫിലിം - സീരിയൽ രംഗത്ത് പ്രവർത്തിച്ചിരുന്ന വിഷ്ണു ഒറ്റപ്പാലത്ത് ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.
കുളിക്കാനും നീന്തൽ പഠിക്കാനുമായി വിഷ്ണു പലപ്പോഴും മന വളപ്പിലെ കുളത്തിൽ എത്തിയിരുന്നതായി പറയുന്നു. ഇന്നലെ കുളിക്കാനെത്തിയ വിഷ്ണുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മനയിലെ ജീവനക്കാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഷൊർണൂരിൽ നിന്ന് ഫയർഫോഴ്‌സെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. വിഷ്ണുവിന്റെ സഹോദരൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബൈക്ക് അപകടത്തിൽ മരണമടഞ്ഞിരുന്നു.
കമൽ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യർ ചിത്രം ആമിയുടെ ചിത്രീകരണം ഈ സമയം മനയിൽ നടന്നിരുന്നു. അപകടത്തെ തുടർന്ന് ആമിയുടെ ചിത്രീകരണം ഇന്നലെ ഉച്ചവരെ നിറുത്തിവച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ