Thursday, 23 November 2017 8.16 PM IST
ശബരിമല വികസനത്തിന് വനഭൂമി നൽകില്ല: മന്ത്രി
November 15, 2017, 12:10 am
പത്തനംതിട്ട: ശബരിമല വികസനത്തിന്റെ പേരിൽ ഇനി വനഭൂമി വിട്ടുനൽകാനാവില്ലെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. പ്രസ് ക്ളബിന്റെ ശബരിമല സുഖദർശനം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് വനഭൂമി ബോർഡിനു വിട്ടുനൽകിയിട്ടുണ്ട്. വികസനത്തിന്റെ പേരിൽ വനഭൂമി കൈയേറാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നുണ്ട്. ഇതാണ് വനംവകുപ്പ് തടയുന്നത്. വനംവകുപ്പ് വികസന പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്ന ആരോപണം ശരിയല്ല. ദർശനത്തിന് കല്ലും മുളളും ചവിട്ടി വരുന്നവരെയാണ് അയ്യപ്പന് ഇഷ്ടം.
ശബരിമലയിൽ വേണ്ടത് കോൺക്രീറ്റ് കാടുകളല്ല . മാസ്റ്റർ പ്ളാൻ അനുസരിച്ചുളള നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം മതി. വനം വന്യ ജീവികൾക്കു വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ