എസ്.എഫ്.ഐ നേതാവിനെ വെട്ടിയ 2 പേർക്കെതിരെ കേസെടുത്തു
July 13, 2018, 1:16 am
പത്തനംതിട്ട: എസ്.എഫ്.എെ ജില്ലാ കമ്മറ്റിയംഗം ഉണ്ണിരവി(21)യെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. റിംഗ്റോഡിൽ താഴെവെട്ടിപ്രത്തു ബുധനാഴ്ച രാത്രി എട്ടരയാടെയായിരുന്നു സംഭവം.
ആക്രമണം നടത്തിയത് എസ്.ഡി.പി.എെ ആണെന്ന് എസ്.എഫ്.എെയും സി.പി.എമ്മും ആരോപിച്ചു.
ബൈക്കിൽ പൊയ്ക്കൊണ്ടിരിക്കെ പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേർ തന്നെ വെട്ടിയെന്നാണ് ഉണ്ണിരവി പൊലീസിനോടു പറഞ്ഞത്. ഇതിൻെറ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കാമ്പസ് ഫ്രണ്ട് പ്രവർത്തകരും എസ്. എഫ്. എെയും തമ്മിൽ തർക്കമുണ്ടായി. റോഡരികിൽ നിന്ന ഉണ്ണിയെ ഒരു സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഉണ്ണിരവിക്കു നേരെ എസ്.ഡി.പി. എെ, കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു.
ഉണ്ണിരവിക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട എരിയയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ എസ്.എഫ്.എെ ഇന്നലെ പഠിപ്പ് മുടക്കി പ്രതിഷേധദിനമാചരിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ