Saturday, 22 July 2017 2.15 AM IST
അമ്മൂമ്മ രണ്ടാം പ്രതി
March 21, 2017, 12:10 am
കൊട്ടാരക്കര: അനില ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ കുട്ടിയുടെ അമ്മൂമ്മ ലതയെ (55) രണ്ടാംപ്രതിയാക്കും. ഇന്നലെ റിമാൻഡിലായ അപ്പൂപ്പൻ വിക്ടർ ഡാനിയേലിന്റെ ഭാര്യയാണ് ലത. അനിലയെയും ചേച്ചിയെയും പീഡിപ്പിക്കാൻ ഇവർ ഒത്താശ നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. കുട്ടികൾ പലപ്പോഴും പരാതിപ്പെട്ടെങ്കിലും ലത അത് കാര്യമാക്കാതെ വിക്ടറിന്റെ ഭാഗം നിൽക്കുകയായിരുന്നു.
മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള ചോദ്യംചെയ്യലിൽ ലത തന്നെ ഇക്കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് ഷീജയ്ക്ക് വിക്ടറിന്റെ പ്രവൃത്തികൾ ഇഷ്ടമായിരുന്നില്ല. മക്കളുടെ പഠനച്ചെലവും വീട്ടുകാര്യങ്ങളും നോക്കുന്നത് വിക്ടർ ആയതിനാൽ അയാളെ എതിർക്കാനും കഴിഞ്ഞിരുന്നില്ല. അനിലയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോൾ സംഭവങ്ങൾ മറച്ച് വച്ചത് മറ്റൊരു മകൾ കൂടി ഉള്ളതുകൊണ്ടാണെന്ന് ഇവർ പറഞ്ഞു. വിക്ടറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തിയ ശേഷമേ അന്തിമ പ്രതിപ്പട്ടിക തയ്യാറാക്കുകയുള്ളൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ