കുണ്ടറ പീഡനം: ദുരൂഹതകൾ വേറെയും
March 20, 2017, 10:11 am
കൊട്ടാരക്കര: കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടി മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു.കുട്ടി അവസാനം പീഡിപ്പിക്കപ്പെട്ട ദിവസമാണ് അവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ ഒഴിഞ്ഞത്. അന്വേഷണം ഇവരിലേക്കും തിരിഞ്ഞെങ്കിലും പിന്നീട് പൊലീസ് പിൻമാറുകയായിരുന്നു. കൊട്ടാരക്കര സ്വദേശിയും കുടുംബവുമാണ് സംഭവത്തിന് 15 ദിവസം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. പ്രായപൂർത്തിയായ രണ്ട് ആൺകുട്ടികളുള്ള കുടുംബം വീടിന്റെ താഴത്തെ നിലയിലും ഷീജയും രണ്ട് പെൺകുട്ടികളും മുകളിലത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ജനുവരി 12ന് വാടകക്കാർ വീടൊഴിഞ്ഞു. ദുരൂഹതയുണ്ടോയെന്നാണ് അറിയേണ്ടത്. 15ന് ഉച്ചയോടെയാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടി ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതായി വ്യക്തമായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് അവസാനമായി പീഡിപ്പിക്കപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോ. കെ. വത്സല മൊഴി നൽകി. ഒരു സാധാരണ വക്കീൽ ഗുമസ്തന് വേണ്ടി കേസ് അട്ടിമറിക്കാൻ പൊലീസ് തയ്യാറാകുമോ എന്നതാണ് ചർച്ചയാകുന്നത്. കേസിൽ മറ്റ് ചിലരും ഉൾപ്പെട്ടിട്ടുണ്ടാവാമെന്ന് സംശയിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ