Monday, 24 April 2017 8.45 PM IST
പീഡനം തുടങ്ങിയത് കഴിഞ്ഞ വേനൽ അവധിക്കാലത്ത്
March 20, 2017, 12:10 am
കൊട്ടാരക്കര: കഴിഞ്ഞ വേനൽ അവധിക്കാലത്താണ് വിക്ടർ ഡാനിയേൽ പേരക്കുട്ടിയായ പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. പിതാവ് ജോസിനെതിരെ കുണ്ടറ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടർ ഡാനിയേലിന്റെ വീട്ടിൽ താമസത്തിനെത്തുകയായിരുന്നു. സ്വന്തം വീട് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയത്. വിക്ടറിന്റെ സ്വഭാവ ദൂഷ്യം വ്യക്തമായറിയാമെങ്കിലും പേരക്കുട്ടിയോട് ഇയാൾ മോശമായി പെരുമാറുമെന്ന് ഷീജ കരുതിയില്ല. അമ്മൂമ്മ ലത സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റാവുകയും ഷീജ ജോലിക്ക് പോവുകയും ചെയ്ത ഏപ്രിൽ മാസത്തിലെ ഒരു പകൽ നേരത്താണ് വിക്ടർ പെൺകുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. ഒമ്പത് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടി എതിർക്കുകയും പിന്നീട് അമ്മൂമ്മയോട് പരാതി പറയുകയും ചെയ്തു.
ചേച്ചിയോടും അപ്പൂപ്പൻ ഇതേപോലെ പെരുമാറിയതോടെയാണ് അമ്മയോട് പരാതി പറഞ്ഞത്. എന്നാൽ വിക്ടർ വീട്ടിലുള്ള എല്ലാവരെയും ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും പെൺകുട്ടികളെ പീഡിപ്പിക്കുമ്പോൾ അമ്മയും അമ്മൂമ്മയും നേരിൽ കണ്ടതായും പൊലീസിന് മൊഴി നൽകി. വിക്ടറിനെ ഭയന്ന് എതിർക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. കുട്ടികളോടുള്ള ഉപദ്രവം കൂടി വന്നപ്പോൾ ഷീജ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ താഴത്തെനില വാടകയ്ക്ക് കൊടുക്കുകയും മുകളിൽ ഷീജയും മക്കളും താമസിക്കുകയും ചെയ്തു. എന്നാൽ വിക്ടർ ഇവിടെ എത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. ജനുവരി 15ന് രാവിലെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പെൺകുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. സഹോദരി നോക്കി നിൽക്കെയായിരുന്നു ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും പൊലീസ് പറഞ്ഞു. ജനലഴിയിൽ തൂങ്ങി മരിച്ച അനിലയുടെ മൃതദേഹം സാധാരണ ആത്മഹത്യയെന്ന തരത്തിൽ പൊലീസ് എഴുതിത്തള്ളുകയും ചെയ്തു. എന്നാൽ കേസ് വീണ്ടും കുത്തിപ്പൊക്കിയതോടെ വിക്ടറിന്റെ ക്രൂരതകൾ പുറത്ത് വരികയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ