നിധികുംഭം എടുത്തുകൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് സ്വർണ്ണവും പണവും കവരുന്ന പൂജാരി അറസ്​റ്റിൽ
April 16, 2017, 12:26 pm
ഓയൂർ: പുരയിടത്തിൽ ഒളിഞ്ഞിരിക്കുന്ന നിധികുംഭം എടുത്തു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വീട്ടുകാരിൽ നിന്ന് സ്വർണ്ണവും പണവും കവരുന്ന പൂജാരിയെ പൂയപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തു. കുണ്ടറ പെരുമ്പുഴ അ​റ്റോൺമെന്റ് ഹോസ്പി​റ്റലിന് സമീപം മഹാഭദ്റകാളി ചാമുണ്ഡേശ്വരി ഭഗവതി ക്ഷേത്റത്തിലെ പൂജാരി പെരുമ്പുഴ എസ്.പി നിലയത്തിൽ പ്റസാദ് സ്വാമി എന്ന് വിളിക്കുന്ന പ്റസാദ് (45) ആണ് പിടിയിലായത്.
ഓടനാവട്ടം വാപ്പാല, പുരമ്പിൽ നെല്ലിവിളവീട്ടിൽ ലതികയുടെ (48) മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്​റ്റ്. ഭർത്താവ് ഉപേക്ഷിച്ചവരെയും പിണങ്ങിക്കഴിയുന്നവരെയുമാണ് ഇയാൾ തട്ടിപ്പിനിരകളാക്കി വന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്റസാദ് പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്റത്തിൽ ചണ്ഡികാഹോമം നടത്തുന്നതിന് പണം സമാഹരിക്കാൻ സംഘാടകർക്കൊപ്പം ഇയാൾ കാറിൽ പല വീടുകളിലും എത്തുമായിരുന്നു. ഹോമത്തിന് പിരിവ് വാങ്ങി രസീത് നൽകുന്നതിനിടയിൽ വീട്ടുകാരുടെ ഫോൺ നമ്പരും ഇയാൾ കൈക്കലാക്കും. പിന്നീട് ഫോണിലൂടെ കൂടുതൽ അടുത്ത് വീട്ടുകാരുടെ വിശ്വാസം പിടിച്ചുപ​റ്റും. തുടർന്ന് പുരയിടത്തിൽ കോടികൾ വിലമതിക്കുന്ന നിധികുംഭം ഒളിഞ്ഞിരിപ്പുണ്ടെന്നും ഇതെടുത്ത് തരാമെന്നും പിണങ്ങിക്കഴിയുന്ന ഭർത്താവുമായി ഒന്നിപ്പിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ദോഷം അക​റ്റാനും കുടുംബത്തിന് ഐശ്വര്യമുണ്ടാകാനും ഹോമവും പൂജയും നടത്താമെന്ന് പറഞ്ഞ് വീട്ടുകാരിൽ നിന്ന് പണം വാങ്ങും. കുടുംബം വലയിലായെന്ന് ഉറപ്പായാൽ പിന്നീട് നിധി എടുക്കുന്നതിനുള്ള പൂജകൾ തുടങ്ങും. രാത്റികാലങ്ങളിൽ ചന്ദനത്തിരിയുടെ വെട്ടത്തിലാണ് പൂജ നടത്തുക. നിധിക്ക് സർപ്പങ്ങൾ കാവലുണ്ടെന്നും ഇവയെ അക​റ്റാൻ സർപ്പ രൂപം സ്വർണ്ണത്തിൽ നിർമ്മിച്ച് അമ്പലത്തിൽ നേർച്ചയായി നൽകണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങും. ആഴത്തിൽ മറഞ്ഞിരിക്കുന്ന നിധി പൊങ്ങിവരാൻ പഞ്ചലോഹ വിഗ്റഹം കുഴിച്ചിടണമെന്നാവാശ്യപ്പെട്ടും പണം വാങ്ങും. വൈദ്യുതി വെളിച്ചം നിധിയുടെ ശക്തി നഷ്ടപ്പെടുത്തുമെന്ന് ധരിപ്പിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇരുളിന്റെ മറവിലാണ് പൂജ നടത്തുക. ചെമ്പ് പാത്റങ്ങളിൽ സ്വർണ്ണനിറമുള്ള ചേടിമണ്ണ് വീട്ടുകാരെ ചന്ദനത്തിരി വെളിച്ചത്തിൽ കാണിച്ചശേഷം പട്ടിൽപ്പൊതിഞ്ഞ് സ്​റ്റീൽ പാത്രത്തിൽ പച്ചരി നിറച്ച് നിധിയെന്ന് തെ​റ്റിദ്ധരിപ്പിച്ച് അതിൽ താഴ്ത്തി വയ്ക്കും. പിന്നീട് ഇത് വെള്ള തോർത്തുമുണ്ടുകൊണ്ട് പൊതിഞ്ഞുകെട്ടി വെളിച്ചം കടക്കാത്ത പൂജാമുറിയിൽ വച്ച് പ്റത്യേക പൂജ നടത്തും.
ഇതിനിടെ സ്വർണ്ണം മുറിക്കാനുള്ള മെഷീൻ കട്ടർ വാങ്ങാനെന്ന് പറഞ്ഞും പണം ഈടാക്കും. ലഭിച്ച നിധി വിൽക്കാൻ ആളെ കണ്ടെത്തിത്തരാമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. പിന്നീട് നിധി വാങ്ങാൻ ആളിനെ കണ്ടെത്തിയിട്ടുണ്ടെന്നും പണം നേരിട്ട് നൽകില്ലന്നും ബാങ്ക് അക്കൗണ്ടിൽ ഇടാമെന്നും പറഞ്ഞ് അക്കൗണ്ട് നമ്പർ വാങ്ങി പോകുന്ന ഇയാൾ പിന്നീട് ആ പ്റദേശത്തേക്ക് വരികയോ ഫോൺ വിളിച്ചാൽ എടുക്കുകയോ ചെയ്യില്ല. തട്ടിപ്പിനിരയായ ഒരു സ്ത്രീ ഉൾപ്പടെ ഇയാൾക്ക് മൂന്ന് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു.
പൂയപ്പള്ളിഎസ്.ഐ അനൂബിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ മോഹനൻ, കുരികേശു, എസ്.സി.പി.ഒ മാരായ പ്റിയൻ, സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രസാദിനെ അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ