Thursday, 25 May 2017 12.34 PM IST
യുവാവ് ട്രെ​​​യി​​​നിൽ നി​​​ന്ന് വീ​​​ണുമ​​​രി​​​ച്ച​​​ സംഭവം: കൊല്ലം സ്വദേശി ക​​​സ്‌​​​റ്റ​​​ഡി​​​യിൽ
May 20, 2017, 2:14 am
കൊ​ല്ലം: ഹോ​ട്ടൽ മാ​നേ​ജ്മെ​ന്റ് വി​ദ്യാർ​ത്ഥി ട്രെ​യി​നിൽ നി​ന്ന് വീ​ണുമ​രി​ച്ച സം​ഭ​വവുമായി ബന്ധപ്പെട്ട് കൊല്ലം ആശ്രാമം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഉ​ല്ലാ​സാണ് (27) മ​രി​ച്ചത്.
ആ​ശ്രാ​മം സ്വ​ദേ​ശി​ കണ്ണൻ എന്ന് വിളിക്കുന്ന അഭിജിത്തിനെയാണ് (25) ക​ണ്ണൂർ ക​ണ്ണ​പു​രം പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഏപ്രിൽ 4ന് ട്രെയിൻ യാത്രയ്ക്കിടെയാണ് ക​ണ്ണൂ​ർ ക​ണ്ണ​പു​ര​ത്തി​നും പ​യ്യ​ന്നൂ​രി​നും മദ്ധ്യേയാണ് ഉ​ല്ലാ​സ് അപകർത്തിൽപ്പെട്ടത്. സം​ഭ​വത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ഉല്ലാസിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
തിരുവനന്തപുരം- വെരാവൽ എക്സ്‌പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. ഉല്ലാസ് ട്രെയിനിൽ നിന്ന് വീണ വിവരം തൊട്ടുത്ത റെയിൽവേ സ്റ്റേഷൻ അധികൃതരെ അറിയിച്ചത് അഭിജിത്തായിരുന്നു. യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് പരിചയപ്പെട്ടുവെന്നാണ് പറഞ്ഞത്. അ​ബോ​ധാ​വ​സ്ഥ​യിൽ ട്രാക്കിൽ കിടന്ന ഉല്ലാസിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തു​ടർ​ന്ന് സാ​ക്ഷിയെ​ന്ന നി​ല​യിൽ അഭിജിത്തി​നെ ക​ണ്ണ​പു​രം പൊ​ലീ​സ് മൊ​ഴിയെ​ടു​ക്കാൻ ബ​ന്ധ​പ്പെട്ടപ്പോൾ സ​ഹ​ക​രി​ക്കാ​ൻ വിസമ്മതിച്ചത് സം​ശ​യത്തിനിടയാക്കി.​
ഇതിനിടെ അഭിജിത്തിന്റെ പാലക്കാട് സ്വദേശിയായ ബന്ധുവിനെ ഇൻക്വസ്റ്റിന്റെ ഭാഗമായി വിളിച്ചുവരുത്തി. അഭിജിത്ത് ഉല്ലാസുമൊത്ത് വീട്ടിൽ എത്തിയിരുന്നെന്നും 40,000 രൂപ നൽകിയാണ് താൻ യാത്രയാക്കിയതെന്നും ബന്ധു പറഞ്ഞു. ഇതോടെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​ പൊലീസ് കൊ​ല്ല​ത്തും നി​രീ​ക്ഷ​ണം ശ​ക്‌​ത​മാ​ക്കി.
സം​ഭ​വ​ശേ​ഷം അഭിജിത്ത് കഴിഞ്ഞദിവസം കൊ​ല്ല​ത്തെ വീ​ട്ടി​ലെ​ത്തി​യ​പ്പോൾ കൊ​ല്ലം ഈ​സ്‌​റ്റ് പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​​ക്കു​ക​യാ​യി​രു​ന്നു.​ ഇ​ത്ര​യും നാൾ ഗോ​വ​യി​ലാ​യി​രു​ന്നുവെന്ന് ഇയാൾ പറഞ്ഞു. കൂ​ടു​തൽ വി​വ​ര​ങ്ങൾ ചോ​ദ്യം ചെ​യ്യ​ലി​ലൂ​ടെ മാ​ത്ര​മേ ല​ഭ്യ​മാ​വുകയുള്ളുവെന്ന് ക​ണ്ണ​പു​രം എ​സ്.ഐ പി.എ.ഫി​ലി​പ്പ് പ​റ​ഞ്ഞു. ഉല്ലാസിന്റെ മൊബൈൽ ഫോണാണ് അഭിജിത്ത് ഇത്രയും നാൾ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
എ​ന്നാൽ, ബോ​ധ​പൂർ​വം കേ​സിൽ കു​ടു​ക്കാ​നു​ള്ള ശ്രമമാണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാണ് അഭിജിത്തിന്റെ ബ​ന്ധു​ക്കൾ പ​റയുന്നു. പ​രി​ക്കേ​റ്റ ഉ​ല്ലാ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും ഒ​പ്പം നി​ന്ന് പ​രി​ച​രി​ച്ച​തും അഭിജിത്താ​ണെ​ന്നും ബ​ന്ധു​ക്കൾ പ​റ​യു​ന്നു. സൈ​ബർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ