Thursday, 25 May 2017 12.23 PM IST
മനുഷ്യന്റെ കത്തിക്കരിഞ്ഞ ശരീരം:ഫോറൻസിക് മെഡിക്കൽ സംഘം പരിശോധന നടത്തി
May 20, 2017, 2:15 am
പത്തനാപുരം: നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ മനുഷ്യന്റെ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് മെഡിക്കൽ സംഘം പരിശോധന നടത്തി. പുരുഷ ശരീരമാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലം സന്ദർശിച്ച് അസ്ഥികളും തലയോടും മണ്ണിന്റെ സാമ്പിളും ശേഖരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് പൊലീസിന് കൈമാറും. പൊലീസ് നടത്തിയ പരിശോധനയിൽ പഴ്സ്, താക്കോലുകൾ, തീപ്പെട്ടികൾ എന്നിവ കണ്ടെടുത്തു.
കിഴക്കൻ മേഖലയിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസറും പൊലീസ് സർജനുമായ ഡോ. ശശികല, പൊലീസ് സർജൻ ഡോ. നിവിൻ, ഓഫീസർ രാജൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പുനലൂർ എ.എസ്.പി കാർത്തികേയൻ ഗോകുൽചന്ദ്, പത്തനാപുരം സി.ഐ നന്ദകുമാർ, എസ്.ഐ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ