Saturday, 22 July 2017 8.18 AM IST
ശിവഗിരി തീർത്ഥാടനസംഘം സഞ്ചരിച്ച കാറിൽ ലോറിയിടിച്ച് ഡ്രെെവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു
July 17, 2017, 1:46 am
 നാല് സ്ത്രീകളുടെ നില അതീവഗുരുതരം

പന്മന: ദേശീയപാതയിൽ ചവറ ഇടപ്പള്ളിക്കോട്ടയിൽ ശിവഗിരി തീർത്ഥാടന സംഘം സഞ്ചരിച്ച അംബാസിഡർ കാറിൽ സിമന്റ് കട്ട കയ​റ്റിവന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറി ഇടിച്ച് കാർ ഡ്രെെവർ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നാല് സ്ത്രീകൾക്ക് ഗുരുതര പരിക്കേ​റ്റു.
കാർ ഓടിച്ചിരുന്ന ചങ്ങനാശേരി ശാന്തിപുരം കാട്ടുവെട്ടിയിൽ വീട്ടിൽ അനിൽകുമാർ (51), ചങ്ങനാശേരി നെടുങ്ങാറപ്പള്ളി നൂറാമാക്കൽ അരവിന്ദാക്ഷൻ (68) എന്നിവരാണ് മരിച്ചത്. അനിൽ കുമാറിന്റെ ഭാര്യ രജനി, അരവിന്ദാക്ഷന്റെ ഭാര്യ ലളിത, ഇവരുടെ ബന്ധുക്കളായ സരള, വത്സല എന്നിവർക്കാണ് ഗുരുതരമായി പരിക്കേ​റ്റത്.
ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. 21 പേർ അടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിലായാണ് ശിവഗിരിയിലേക്ക് പോയത്. ഇന്നലെ തിരികെ ചങ്ങനാശേരിയിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. തകർന്ന കാറിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അനിൽകുമാറിനെ പൊലീസ് ജീപ്പിൽ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അരവിന്ദാക്ഷൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പരിക്കേ​റ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അനിൽകുമാറിന്റെ മക്കൾ: അശ്വ, അശ്വിൻ, അതുല്യ. അരവിന്ദാക്ഷന്റെ മക്കൾ: സിന്ധു, രതീഷ്, ഗിരീഷ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ