ഇത്തിക്കരയിൽ റോഡരുകിൽ അജ്ഞാത യുവാവിന്റെ മൃതദേഹം
July 25, 2017, 12:10 am
ചാത്തന്നൂർ: ഇത്തിക്കര കൊച്ചുപാലത്തിന് സമീപം റോഡരുകിലെ പൊന്തക്കാട്ടിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെ 35 വയസ് തോന്നിക്കുന്ന അജ്ഞാത യുവാവിന്റെ മൃതദേഹം കാണപ്പെട്ടു. ചുവന്ന ഷർട്ടും തവിട്ട് നിറത്തിലുള്ള അടിവസ്ത്രവുമാണ് വേഷം. ഇരുനിറമാണ്. അഞ്ചര അടിയോളം ഉയരമുണ്ട്. ഇയാളുടേതെന്ന് കരുതുന്ന മുണ്ട് മൃതദേഹത്തിന് 15 മീറ്ററോളം അകലെ കാണപ്പെട്ടു.
ഇന്നലെ പുലർച്ചെ മൂന്നരയോടെ ഈ സ്ഥലത്ത് ഒരു കാർ അസ്വാഭാവികമായി പാർക്ക് ചെയ്തിരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ കച്ചവടക്കാരൻ ടോർച്ചടിച്ചപ്പോൾ രണ്ട് യുവാക്കൾ പൊട്ടിച്ചിരിയോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയതായി പറയുന്നു. റോഡിലെ സി.സി ടി വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ചാത്തന്നൂർ എ.സി.പി ജവഹർജനാർദ്ദ്, കൊട്ടിയം സി.ഐ അജയ്നാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥലം പരിശോധിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും എത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹത്തിന്റെ ഇടതുചെവിക്ക് താഴെ നീളത്തിൽ മുറിവും മുതുകിൽ മർദ്ദനമേറ്റതുപോലുള്ള പാടുകളും ഉണ്ട്. ചെവിയിൽ നിന്ന് രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് ചാത്തന്നൂർ പൊലീസ് കേസെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ