Tuesday, 22 August 2017 10.15 PM IST
വൻ വിലക്കുറവുമായി ഗ്രീൻഗേറ്റ് സോളാർ വാട്ടർഹീറ്റർ
August 12, 2017, 5:29 am
സി. വിമൽകുമാർ
കൊല്ലം: ഓണത്തോടനുബന്ധിച്ച് വൻവിലക്കുറവുമായി ഗ്രീൻഗേറ്റ് സോളാർ വാട്ടർഹീറ്റർ. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻഗേറ്റ് എന്റർപ്രൈസസാണ് വിപണിയിൽ ലഭ്യമായ മറ്റേത് മോഡലിനോടും കിടപിടിയ്ക്കുന്ന സോളാർ വാട്ടർഹീറ്റർ വിപണിയിലെത്തിച്ചത്. 100, 150, 200, 250, 500 ലിറ്ററുകളിൽ ലഭ്യമാണ്. 100 ലിറ്ററിന്റെ വാട്ടർഹീറ്ററിന് യഥാർത്ഥവില 13,500 രൂപയാണ്. എന്നാൽ, ഓണം ഓഫറായി 11,999 രൂപയ്‌ക്ക് ലഭിക്കും. പ്രമുഖ കമ്പനികളുടെ ഇതേ അളവിലുള്ള സോളാർ വാട്ടർ ഹീറ്ററിന്റെ വില 18,000 രൂപ വരെയാണ്.
മികച്ച സോളാർ പാനൽ, സ്റ്റെയിൻലസ് സ്റ്റീലിൽ നിർമ്മിച്ച ടാങ്ക് എന്നിവയ്ക്ക് പുറമെ കേന്ദ്ര പരിവർത്തിത ഊർജ്ജ മന്ത്രാലയത്തിന്റെ (എം.എൻ.ആർ.ഇ) അംഗീകാരവും ലഭിച്ചിട്ടുണ്ട്. 5 വർഷത്തെ വാറന്റിയും ലഭിക്കും. നേരത്തെ അന്തരീക്ഷത്തിലെ ജലാംശത്തിൽ നിന്ന് ശുദ്ധമായ കുടിവെള്ളം നിർമ്മിക്കുന്ന 'വാട്ടർമേക്കർ' കേരള വിപണിയിൽ ആദ്യമായി എത്തിച്ചതും ഗ്രീൻഗേറ്റാണ്. മികച്ച നിലവാരമുള്ള ഉത്പന്നങ്ങൾ പരമാവധി വിലകുറച്ച് ജനങ്ങൾക്ക് നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രവാസി വ്യവസായിയും ഗ്രീൻഗേറ്റ് എന്റർപ്രൈസസ് എം.ഡിയുമായ സേതുസുന്ദർലാൽ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെയാണ് തന്റെ സ്ഥാപനത്തിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ വാട്ടർഹീറ്രറുകൾ നേരിട്ടാണ് വില്‌പന. വിലാസം: ഗ്രീൻഗേറ്ര് എന്റർപ്രൈസസ്, 16/ 334 മണിമംഗലം, ശങ്കർനഗർ, കൊല്ലം- 1, ഫോൺ: 8848658488. email: admin@greengate.co.in
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ