കെ.എസ്.ആർ.ടി.സിക്ക് നല്ലകാലം;ഒരാഴ്ചയിൽ നേടിയത് 46.48 കോടി രൂപ
September 8, 2017, 3:00 am
കോവളം സതീഷ്‌കുമാർ
കൊല്ലം: ഓണക്കാലം കെ.എസ്.ആർ.ടി.സിക്ക് നല്ലകാലമായി. ഒരാഴ്ച നേടിയത് 46,48,05,262 രൂപയുടെ കളക്‌ഷൻ. കഴിഞ്ഞ വർഷത്തെ ഓണം കളക്‌ഷൻ 36,47,39,111 രൂപ. അധികമായി ലഭിച്ചത് 10,00,66,151 രൂപ. 130 കോടി രൂപ പ്രതിമാസ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കോർപറേഷന് ശമ്പളത്തിന് കടം വാങ്ങുമ്പോൾ പത്തുകോടി കുറച്ച് വാങ്ങിയാൽ മതിയെന്നതാണ് ഏക ആശ്വാസം. ശമ്പളത്തിനു മാത്രം വേണ്ടത് 80 കോടി രൂപയാണ്. കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ കളക്‌ഷൻ 3,69,37,901 രൂപയായിരുന്നു. ഇത്തവണ അത് 4,00,88,623 രൂപയായി ഉയർന്നു.

കളക്‌ഷൻ വർദ്ധിക്കാനുള്ള കാരണങ്ങൾ

1. ജീവനക്കാരുടെ അവധി നിയന്ത്രിച്ചു
2. ഓണം അവധി ദിവസങ്ങളിൽ ഒരു ദിവസമെങ്കിലും ഓപ്പറേറ്റിംഗ് വിഭാഗത്തിലെ ജീവനക്കാർ എത്തണമെന്ന് നിർദ്ദേശിച്ചു
3. പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള ദീർഘദൂര സർവീസുകളും അന്തർ സംസ്ഥാന സർവീസുകളും കൂടുതൽ നടത്തി
4. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക സർവീസുകൾ

''കെ.എസ്.ആർ.ടി.സി ടീമിന്റെ വിജയമാണിത്. ഇത് വരും ദിവസങ്ങളിൽ ആവർത്തിച്ചാൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും''.

രാജമാണിക്യം
കെ.എസ്.ആർ.ടി.സി എം.ഡി

കെ.യു.ആർ.ടി.സി മങ്ങി

ഓണക്കാലത്ത് കെ.യു.ആർ.ടി.സി ബസുകളുടെ വരുമാനം കുറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 49,53,402 നേടിയപ്പോൾ ഇത്തവണ അത് 45,64,321രൂപയായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ