Friday, 22 September 2017 10.12 AM IST
സുജിന എസ്.ബാബു ദേശീയ ചാമ്പ്യൻഷിപ്പിലേക്ക്
September 14, 2017, 12:47 am
കോട്ടാത്തല ശ്രീകുമാർ
കുണ്ടറ: വൈകല്യത്തെ തോൽപ്പിച്ച് സുജിന.എസ്.ബാബു ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ തായ്ക്കോണ്ടാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങുന്നു. കൊല്ലം കരിക്കോട് ടി.കെ.എം കോളേജിലെ മൂന്നാം വർഷ എൻജിനിറിംഗ് വിദ്യാർത്ഥിനിയായ സുജിന ആദ്യമായാണ് ദേശീയ തലത്തിൽ മത്സരത്തിനിറങ്ങുന്നത്. സ്കൂൾ പഠന കാലത്ത് വലത് കൈപ്പത്തി ഇല്ലാതിരുന്നിട്ടും ജാവലിൻ ത്രോയിൽ സമ്മാനം നേടി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ജാവലിൻ ത്രോ തത്കാലം മാറ്റിവച്ചാണ് തായ്ക്കോണ്ടായ്ക്ക് ഇറങ്ങിയത്. ചിട്ടയായ പരിശീലനത്തിലൂടെ സെലക്ഷൻ കമ്മിറ്റിയുടെ മുന്നിലെത്തി. സംസ്ഥാനത്ത് നിന്നുള്ള പത്ത് പേരടങ്ങുന്ന സംഘത്തിൽ ഒന്നാം പേരുകാരി ആവുകയും ചെയ്തു. കാലുകൾ കൊണ്ട് എതിരാളിയെ ഇടിച്ചും തൊഴിച്ചും തറപറ്റിയ്ക്കുകയാണ് ദൗത്യം. സ്വർണം നേടി ഒളിമ്പിക്സിൽ പങ്കെടുക്കുമെന്ന നിശ്ചയത്തിലാണ് സുജിന. കൊട്ടാരക്കര വയയ്ക്കൽ പൊലിക്കോട് സുജല നിവാസിൽ സുരേന്ദ്ര ബാബുവിന്റെയും പ്രസന്നയുടെയും മൂന്ന് പെൺമക്കളിൽ ഇളയവളായ സുജിനയ്ക്ക് ജന്മനാ വലത് കൈപ്പത്തി ഇല്ല. എന്നാൽ വൈകല്യത്തോട് തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല ഇവൾ. സൈക്കിൾ ചവിട്ടിയും അച്ഛനൊപ്പം വീട്ടിലെ റബ്ബർ ടാപ്പിംഗ് നടത്തിയുമൊക്കെ അന്നേ എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. ഗിത്താർ വായനയിലും ഒരു കൈനോക്കുന്നുണ്ട്. 16ന് ചാമ്പ്യൻഷിപ്പ് തുടങ്ങും. എല്ലാ പിന്തുണയുമായി രക്ഷിതാക്കളും പിന്നെ കൂട്ടുകാരുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ