Wednesday, 20 September 2017 7.48 AM IST
മു​ഖ​ത്ത​ല ചെ​ല്ല​പ്പൻപി​ള്ള
September 11, 2017, 10:46 pm
കൊ​ല്ലം: ജി​ല്ല​യി​ലെ ആ​ദ്യ​കാ​ല സി.​പി​.ഐ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ മു​ഖ​ത്ത​ല ചെ​ല്ല​പ്പൻ​പി​ള്ള (94) നിര്യാതനായി. കു​റ​ച്ചു​നാ​ളാ​യി സു​ഖ​മി​ല്ലാ​തെ കി​ട​പ്പി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട് മ​ണി​യോ​ടെ മു​ഖ​ത്ത​ലയിലെ കാ​മ്പി​യിൽ വീ​ട്ടിലാ​യിരുന്നു അ​ന്ത്യം. സം​സ്​കാ​രം നാ​ളെ വൈകിട്ട് 3​ന് വീ​ട്ടു​വ​ള​പ്പിൽ. സി​.പി​.ഐ സം​സ്ഥാ​ന കൗൺ​സി​ലിൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ദീർ​ഘ​കാ​ലം ജി​ല്ലാ​എ​ക്‌​സി​ക്യൂ​ട്ടീ​വി​ലും പ്ര​വർ​ത്തി​ച്ചു. ഇ​രു​പ​ത്തി​യ​ഞ്ച് വർ​ഷ​ത്തോ​ളം തൃ​ക്കോ​വിൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റാ​യി​രു​ന്നു. ദീർഘകാലം മു​ഖ​ത്ത​ല ഗ്രാ​മോ​ദ്ധാ​ര​ണ ട്ര​സ്റ്റ് ഹൈ​സ്​കൂളി​ന്റെ മാ​നേ​ജ​രും തൃ​ക്കോ​വിൽ​വ​ട്ടം സർ​വീസ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്റെ സ്ഥാ​പ​ക പ്ര​സി​ഡന്റുമായി​രു​ന്നു. സ​ഹ​ക​ര​ണ ജി​ല്ലാ​ആ​ശു​പ​ത്രി സം​ഘ​ത്തി​ന്റെ ആ​ദ്യ​വൈ​സ്​പ്ര​സി​ഡന്റും പി​ന്നീ​ട് പ്ര​സി​ഡന്റു​മാ​യി. എം​.എൻ പാർ​ട്ടി സം​ഘ​ടി​പ്പി​ക്കാൻ കൊ​ല്ല​ത്തെ​ത്തി​യ​പ്പോൾ ആ​ദ്യം ക​ണ്ടെ​ത്തി​യ വ്യ​ക്തി​ക​ളി​ലൊ​രാൾ അ​ന്ന് വി​ദ്യാർ​ത്ഥി​യാ​യി​രു​ന്ന ചെ​ല്ല​പ്പൻ​പി​ള്ള​യാ​യി​രു​ന്നു. മു​ഖ​ത്ത​ല പ്ര​ദേ​ശ​ത്ത് ജ​ന്മി​മാ​രു​ടെ ക്രൂ​ര​ത​കൾ​ക്കെ​തി​രെ പൊ​രു​തു​ന്ന​തിൽ ചെ​ല്ല​പ്പൻ​പി​ള്ള​ മുൻ​പ​ന്തി​യി​ലുണ്ടാ​യി​രു​ന്നു.
ഭാ​ര്യ: സ​ര​ളാ​ദേ​വി​അ​മ്മ. മ​ക്കൾ: ജ​ല​ജ, മി​നി, ബി​ന്ദു, ശ്രീ​കു​മാർ. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ രാ​ജേ​ന്ദ്രൻ​പി​ള്ള, രാ​ജൻ​പി​ള്ള (ഗൾ​ഫ്), പ​രേ​ത​നാ​യ ബാ​ഹു​ലേ​യൻ​പി​ള്ള, സ​മീ​ന.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.