Wednesday, 20 September 2017 7.46 AM IST
യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു
September 11, 2017, 10:55 pm
കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം തിരുമുല്ലവാരം ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ദേവമാതാ കോൺവന്റിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന നിജോ ജോൺസൺ (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് സുഹൃത്തുക്കളായ വാടി സ്വദേശി സിബിൻ, തിരുമുല്ലവാരം സ്വദേശി മനോ മാത്യു എന്നിവർക്കൊപ്പമാണ് നിജോ ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്. നീന്തുന്നതിനിടെ ആറ് മണിയോടെ നിജോയെ കാണാതായി. സിബിനും മനോയും അറിയിച്ചതനുസരിച്ച് നാട്ടുകാരാണ് ആദ്യം തിരച്ചിലിനിറങ്ങിയത്. പിന്നീട് നാട്ടുകാർക്കൊപ്പം ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിൽ രാത്രി 8.50 നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്‌ച മുൻപാണ് എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി നിജോ വീട്ടിലെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിജോയുടെ പിതാവ് ജോൺസൺ, മാതാവ് ബെറ്റി, സഹോദരി നീതു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.