Friday, 22 September 2017 10.12 AM IST
എക്സൈസ് റെയ്ഡ്: 10 കേസുകൾ, 10 പേർ അറസ്റ്റിൽ
September 14, 2017, 12:18 am
കൊല്ലം: ഓണത്തോടനുബന്ധിച്ച് കൊട്ടാരക്കര റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ കൊട്ടാരക്കര എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡുകളിൽ 10 എക്സൈസ് കേസുകളിൽ 10 പേരെ അറസ്റ്റ് ചെയ്തു. 140 ലിറ്റർ കോട സൂക്ഷിച്ചതിന് വെട്ടിക്കവല ചരുവിള പുത്തൻ വീട്ടിൽ കുഞ്ഞച്ചൻ, 50 ലിറ്റർ കോട സൂക്ഷിച്ചതിന് കലയപുരം കമല നിവാസിൽ അമ്പിളി എന്നിവരും വിദേശ മദ്യം ചില്ലറ വില്പന നടത്തിയതിന് തലച്ചിറ ചരുവിള പുത്തൻ വീട്ടിൽ ബദറുദ്ദീൻ, കോട്ടവട്ടം പാരായിൽ വീട്ടിൽ എബ്രഹാം, തുണ്ടുവിള വീട്ടിൽ ബാലൻ, കുളക്കട പുള്ളിവിള വീട്ടിൽ ശശികുമാർ, കോട്ടവട്ടം വട്ടക്കാല വീട്ടിൽ പൊടിയൻ, അന്നൂർ വടക്കേവിള പുത്തൻ വീട്ടിൽ ഉദയകുമാർ, ചക്കുവരയ്ക്കൽ കലാമന്ദിരത്തിൽ ശശി, രാഹുൽ നിവാസിൽ ചെട്ടിയാർ എന്ന രാധാകൃഷ്ണ പിള്ള എന്നിവരുമാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. റെയ്ഡുകൾക്ക് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, അസി.എക്സൈസ് ഇൻസ്പെക്ടർ എസ്.സത്യൻ, പ്രിവന്റീവ് ഓഫീസർ കെ.എസ്.രാജേഷ്, എം.എസ്.ഗിരീഷ്, നിഷാദ്, നിർമ്മലൻ തമ്പി എന്നിവർ നേതൃത്വം നൽകി. അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ 0474 2450265, 9400069458 എന്നീ നമ്പരുകളിൽ അറിയിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ