Friday, 22 September 2017 10.13 AM IST
മൺട്രോത്തുരുത്തിൽ 3.15 കോടിരൂപയുടെ വകസനപദ്ധതികൾക്ക് ഭരണാനുമതി
September 14, 2017, 12:20 am
ശാസ്താംകോട്ട: മൺട്രോത്തുരുത്ത് പഞ്ചായത്ത് കുന്നത്തൂർ മണ്ഡലത്തിന്റെ ഭാഗമായ ശേഷം തുരുത്തിന്റെ വികസന പദ്ധതികൾക്ക് 3.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു.
മൺട്രോത്തുരുത്തിന്റെ ടൂറിസം വികസനത്തിന് സമർപ്പിച്ച 5.1 കോടിരൂപയുടെ സമഗ്രപദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കാണ് ഭരണാനുമതി ലഭിച്ചത്.
കാരൂത്ര കടവിൽ വിനോദസഞ്ചാര കേന്ദ്രം, കണ്ണങ്കാട്ട് റെയിൽവേ പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് കല്ലടയാറിന്റെ തീരത്ത് ഹൗസ്ബോട്ട് ടെർമിനൽ, മൺട്രോത്തുരുത്ത് പഞ്ചായത്തിലെ എല്ലാ കൈത്തോടുകളും വൃത്തിയാക്കി കയർ ഭൂവസ്ത്രം സ്ഥാപിക്കൽ, പെരുങ്ങാലത്ത് ബോട്ട് ജെട്ടി, മണൽക്കടവിൽ ലേക്ക് വ്യൂ പോയിന്റും ഷെൽട്ടറു അനുബന്ധ വികസനപ്രവർത്തനങ്ങളും എന്നീ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്. കാരൂത്രകടവിൽ വള്ളംകളിക്കായി സ്ഥിരം പവലിയൻ നിർമ്മിക്കാൻ 75 ലക്ഷം രൂപ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും എം.എൽ.എ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ