Friday, 22 September 2017 10.08 AM IST
സാംസ്കാരിക ഘോഷയാത്ര
September 14, 2017, 12:19 am
എഴുകോൺ: മഹത് ജന്മങ്ങൾ മാനവ നന്മയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി ബാലസംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടന്നു. അയ്യങ്കാളി, ശ്രീനാരയണഗുരുദേവൻ, ചട്ടമ്പി സ്വാമി തുടങ്ങിയ നവോത്ഥാന നായകരുടെ ഓർമ്മ പുതുക്കിയും ഓണം, ബക്രീദ് ആഘോഷങ്ങളുടെ സമാപനം കുറിച്ചുമാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. നവോത്ഥാന നായകരുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളുമായി കുട്ടികളും ഘോഷയാത്രയിൽ അണിചേർന്നു.
വെളിയം കോളനി ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര വെളിയം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന സാംസ്കാരിക സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം വെളിയം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു.
കരീപ്ര കൊമ്പൻമുക്കിൽ നിന്നാരംഭിച്ച ഘോഷയാത്ര നെടുമൺകാവിൽ സമാപിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എം.എസ്. ശ്രീകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കരീപ്ര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. എസ്. സജീവ് അദ്ധ്യക്ഷത വഹിച്ചു.
പൂത്തൂർ കാരിക്കലിൽ എം. ജീവൻകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സി.പി.എം ഏരിയ കമ്മിറ്റിയംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ