Friday, 22 September 2017 10.11 AM IST
കാരുണ്യവും സൗഹൃദവും സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യം
September 14, 2017, 12:20 am
കരുനാഗപ്പള്ളി: കാരുണ്യവും സൗഹൃദവും സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും സ്പർദ്ധ വെടിഞ്ഞ് മാനവകുലം ഒന്നാണെന്ന സന്ദേശം പ്രചരിപ്പിക്കുവാൻ മതവിശ്വാസങ്ങൾക്ക് കഴിയണമെന്നും കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. മുസ്ലീം കൾച്ചറൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി തൊടിയൂർ അരമത്തുമഠത്തിന് സമീപം ശാരീരിക - മാനസിക വൈകല്യമുള്ള മനട്ട വടക്കതിൽ നിസാനയ്ക്കായി നിർമ്മിച്ച കാരുണ്യഭവനത്തിന്റെ കൈമാറൽ ചടങ്ങിനോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
വീടിന്റെ താക്കോൽദാനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി മുഖ്പ്രഭാഷണം നടത്തി. കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ. സലാം ചികിത്സാധനസഹായം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് കുറ്റിയിൽ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ്ദാനം സി.ആർ. മഹേഷും വസ്ത്രവിതരണം കുറ്റിയിൽ ശ്യാമും നിർവഹിച്ചു. പി.ആർ. വസന്തൻ, എം.എസ്. ഷൗക്കത്ത്, മുനമ്പത്ത് ഷിഹാബ്, വി.എ. റഹുമാൻ, തൊടിയൂർ താഹ, നിസാർ കൊല്ലശ്ശേരിൽ, ഉമയനല്ലൂർ ഷിഹാബ്, ശൂരനാട് സൈനുദ്ദീൻ, നജീബ് മണ്ണേൽ, സുബൈർ തട്ടാൻപറമ്പിൽ, തൊടിയൂർ വിജയൻ, ഷീലാജഗധരൻ, തൊടിയൂർ കുട്ടപ്പൻ, സുലൈമാൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് അംഗം ശ്രീലേഖാ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തൊടിയൂർ അബ്ദുൽസലാം സ്വാഗതവും ചിറക്കട ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ