Friday, 22 September 2017 10.12 AM IST
മനസിനെ ശുദ്ധീകരിക്കാൻ പ്രാർത്ഥനയ്ക്കുമാത്രമേ കഴിയൂ: സ്വാമി സുഭാംഗാനന്ദ
September 14, 2017, 12:16 am
കൊട്ടാരക്കര: മനുഷ്യ മനസിനെ മലിനമാക്കുന്ന കാമ, ക്രോധ, ലോഭ, മോഹ, മദ മാത്സര്യങ്ങളെ ഉന്മൂലനം ചെയ്താൽ മാത്രമേ സത്യസ്വരൂപനായ ഈശ്വരനെ നമുക്ക് ദർശിക്കാൻ കഴിയൂ എന്നും അതിനുള്ള ഏകമാർഗം പ്രാർത്ഥനയാണെന്നും ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി സുഭാംഗാനന്ദ പറഞ്ഞു.
കൊട്ടാരക്കര പള്ളിക്കൽ രോഹിണി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഷ്ടമി രോഹിണി ആഘോഷത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മതാതീത ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതം ഏതായാലും അനുഷ്ഠാനങ്ങളും വിശ്വാസവും എന്തായാലും മനുഷ്യൻ നന്നായാൽ മതി എന്ന ആശയമാണ് മതാതീത ആത്മീയത വ്യക്തമാക്കുന്നത്. ഗുരുദേവൻ ഒരിക്കലും ഒരു മതത്തിനുവേണ്ടിയും സംസാരിച്ചിട്ടില്ല. അതുപോലെ ഒരു മതത്തിനെതിരായും അദ്ദേഹം സംസാരിച്ചിട്ടില്ല. ഇന്ന് ധാരാളം മതാചാര്യന്മാർ മതത്തെ വാണിജ്യവൽക്കരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്നു മാത്രമല്ല മത പ്രവർത്തനങ്ങൾക്കിടയിൽ ജയിലഴിക്കുള്ളിൽപ്പെടുന്നതും നാം കണ്ടു കൊണ്ടിരിക്കുകയാണ്. ആചര്യൻ ചമഞ്ഞെത്തുന്ന കള്ളനാണയങ്ങളെ നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സാളഗ്രാമം മഠാധിപതി സ്വാമി സന്ദീപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ മുപ്പതു വർഷമായി അഷ്ടമി രോഹിണി ആഘോഷം നടത്തിവരുന്ന പള്ളിക്കൽ രോഹിണി ട്രസ്റ്റ് ഈ വർഷം മതാതീതാത്മീയ ദർശന സൻസ്ഥാന് സമാരംഭം കുറിച്ചാണ് പ്രഭാഷണം സംഘടിപ്പിച്ചത്. തലമുറകളായി നാം കാത്തുസൂക്ഷിച്ചു വന്ന മാനവ മൂല്യങ്ങൾക്കു ച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് മാതാതീത ആത്മീയ ആചാര്യന്മാരുടെ ദ‌ർശനങ്ങൾ ഉൾക്കൊണ്ട് നടപ്പാക്കുവാനുള്ള പ്രചാരണകേന്ദ്രം ആരംഭിക്കുന്നതിന് പിന്നിലെന്ന് രോഹിണി ട്രസ്റ്റ് ചെയർമാൻ ജി. സോമൻ പറഞ്ഞു. രാത്രി ഭക്തിഗാന സ്തുതിയും അഭിഷേകവും നടന്നു.





 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ