Friday, 22 September 2017 10.11 AM IST
ഏനാത്തെ ബെയ്‌ലി പാലം പൊളിക്കാൻ പട്ടാളമെത്തി
September 14, 2017, 12:15 am
പുത്തൂർ: കല്ലടയാറിന് കുറുകെ ഏനാത്ത് കരസേന നിർമ്മിച്ച ബെയ്‌ലി പാലം പൊളിച്ച് നീക്കാൻ സേനയുടെ 60 അംഗ സംഘം എത്തി. പാലം പൊളിച്ച് കൊണ്ടുപോകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സൈനിക കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഇന്നോ നാളെയോ പൊളിക്കൽ ആരംഭിക്കും.
36 മണിക്കൂർ കൊണ്ട് 50 സൈനികർ ചേർന്ന് നിർമ്മിച്ച ബെയ്‌ലി പാലം ഏപ്രിൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ഏനാത്ത് - കുളക്കട കടവുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 15 അടി വീതിയും 180 മീറ്റർ നീളവുമുണ്ട്. എം.സി റോഡിലെ ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചപ്പോഴാണ് ചെറിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ ഇവിടെ ബെയ്‌ലി പാലം നിർമ്മിച്ചത്. ഏനാത്ത് പാലത്തിന്റെ ബലക്ഷയം മാറ്റി ഇക്കഴിഞ്ഞ 31ന് ഗതാഗതത്തിന് തുറന്ന് കൊടുത്തു. തുടർന്നാണ് ബെയ്‌ലി പാലം പൊളിച്ച് കൊണ്ടുപോകാൻ നടപടി തുടങ്ങിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ