Friday, 22 September 2017 10.13 AM IST
സീനിയോറിറ്റി നിലനിർത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷൻ പുതുക്കാം
September 14, 2017, 12:16 am
കൊല്ലം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് യഥാസമയം പുതുക്കാൻ കഴിയാത്തവർക്ക് (രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/1996 മുതൽ 05/2017 വരെ രേഖപ്പെടുത്തിയവർ) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റ് http://employmentkerala.gov.in മുഖേന പുതുക്കാം. ഇതിനായി ഹോം പേജിലെ സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ ഉപയോഗിക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ 1997 ജനുവരി ഒന്നു മുതൽ 2017 ജൂലായ് 31 വരെ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല/തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയശേഷം സർട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും നിശ്ചിത സമയപരിധി കഴിഞ്ഞ് ചേർത്ത കാരണത്താൽ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും രജിസ്‌ട്രേഷൻ പുതുക്കാം. രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം. ഒക്‌ടോബർ 31 വരെ പ്രവൃത്തിദിവസങ്ങളിൽ അപേക്ഷ സ്വീകരിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ