Wednesday, 20 September 2017 7.45 AM IST
അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
September 13, 2017, 7:16 pm
ചാത്തന്നൂർ: അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന കാരംകോട് എസ്.ബി ഭവനിൽ സുഭാഷ് (24) മരിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. മദ്യ ലഹരിയിൽ സുഭാഷ് വീട്ടിൽ അക്രമം നടത്തുന്നത് തടയാൻ ശ്രമിച്ച പിതാവ് ബാബുവിനെയും (55) അമ്മ സുജാതയെയും ഇയാൾ മർദ്ദിച്ചു. സുജാതയെ മർദ്ദിക്കുന്നത് കണ്ട ബാബു സമീപത്ത് കിടന്ന വടി കൊണ്ട് സുഭാഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. സഹോദരി: മായ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബാബുവിനെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.