Thursday, 21 September 2017 10.47 AM IST
മുരുകന്റെ മരണം: രണ്ട് ഡോക്‌ടർമാരെക്കൂടി ചോദ്യം ചെയ്‌തു
September 14, 2017, 2:48 am
കൊല്ലം: അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്നലെ രണ്ട് ഡോക്‌ടർമാരെക്കൂടി ചോദ്യം ചെയ്‌തു. കൊല്ലം മെഡിസിറ്റി, മെഡിട്രീന ആശുപത്രികളിലെ ഡോക്‌ടർമാരെയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി എ. അശോകൻ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്‌ടർമാരോടും പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡോക്‌ടറോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അന്വേഷസംഘം പറഞ്ഞു. മെഡിക്കൽ കോളേജിലെ ഉൾപ്പെടെ ഡോക്‌ടർമാർ മുൻപ് ചോദ്യം ചെയ്തപ്പോൾ കളവ് പറഞ്ഞിട്ടുണ്ടെങ്കിൽ വീണ്ടും ചോദ്യം ചെയ്യും. മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് അന്വേഷണസംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. വീഴ്‌ചകളെ സംബന്ധിച്ച എല്ലാ ശാസ്ത്രീയ തെളിവുകളും സമാഹരിച്ച ശേഷമേ കുറ്റക്കാരായ ഡോക്‌ടർമാരെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുകയുള്ളൂ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ