Friday, 22 September 2017 10.11 AM IST
ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ
September 14, 2017, 12:21 am
കുന്നത്തൂർ: ഫാസിസ്റ്റ് ശക്തികൾക്കെതിരെ ധീരമായ നിലപാട് എടുക്കുന്നവർക്കുള്ള മറുപടി മരണമാണെന്ന് മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഒരിക്കൽ കൂടി അവർ തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ആർ. മഹേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ശാസ്താംകോട്ട ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ശാസ്താംകോട്ട സുധീർ, ദിനേശ് ബാബു, സിയാദ് ഭരണിക്കാവ്, ഷമീർ ഇസ്മയിൽ, നിസാം ഒല്ലായി, വൈ. നജീം, ഷൗക്കത്ത്, അജി തുടങ്ങിയവർ പ്രസംഗിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ