Friday, 22 September 2017 10.13 AM IST
ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു
September 14, 2017, 12:48 am
കുണ്ടറ: ഇടവട്ടം പൂജപ്പുര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ ഭരണം ഏൽക്കാനെത്തിയ അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളെ സ്ത്രീകൾ അടങ്ങുന്ന സംഘം പൂട്ടിയിട്ടു. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസെത്തി ചർച്ച നടത്തി പരിഹാരമുണ്ടാക്കി. എൻ.എസ്.എസ് യൂണിയന്റെ നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. ഇവിടെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ട് എട്ടംഗ അഡ്ഹോക് കമ്മിറ്റിയെ യൂണിയൻ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ പൂട്ട് പൊളിച്ച് ഓഫീസിൽ കടന്നത്. തുടർന്ന് സംഘടിച്ചെത്തിയ മറുവിഭാഗം സ്ത്രീകളുടെ നേതൃത്വത്തിൽ ഓഫീസ് മുറി പൂട്ടി. കമ്മിറ്റി അംഗങ്ങൾ മുറിയ്ക്കുള്ളിലായി. തുടർന്ന് വലിയ തോതിൽ തർക്കമുണ്ടായതോടെ യൂണിയൻ നേതാക്കളും കുണ്ടറ പൊലീസും തഹസീൽദാരുമടക്കമുള്ളവർ സ്ഥലത്തെത്തി. ചർച്ചയ്ക്ക് ഒടുവിൽ റിസീവർ ഭരണം ഏർപ്പെടുത്തി പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ