Friday, 22 September 2017 10.13 AM IST
ട്രെയിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്
September 14, 2017, 12:17 am
കൊല്ലം: മയ്യനാട് ഇരവിപുരം സ്റ്റേഷനുകൾക്കിടയിൽ ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുനേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് പരിക്ക്. റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇരിങ്ങാലക്കുട സ്വദേശി മിനിക്കാണ് (43) പരിക്കേറ്റത്. ബുധനാഴ്‌ച വൈകിട്ട് 6.30നാണ് അജ്ഞാതർ ട്രെയിന് നേരെ കല്ലെറിഞ്ഞത്. ട്രെയിൻ കൊല്ലം സ്റ്റേഷനിലെത്തിയപ്പോൾ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാൻ മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിരുന്നു. മിനിയുടെ നെറ്റിയിലാണ് കല്ല് കൊണ്ടത്. പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം ഇവർ യാത്ര തുടർന്നു.
കല്ലേറുണ്ടായ സ്ഥലത്ത് ആർ.പി.എഫ്, റെയിൽവേ പൊലീസ്, ഇരവിപുരം പൊലീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. സംശയമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും അക്രമികളെ കുറിച്ച് വിവരം ലഭിച്ചില്ല. മുൻപ് കൂട്ടിക്കട ഭാഗത്ത് സമാന തീരിയിൽ ട്രെയിന് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ