Friday, 22 September 2017 10.13 AM IST
ബാലസംഘത്തിന്റെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്ര
September 14, 2017, 12:20 am
ചവറ: ബാലസംഘത്തിന്റെ നേതൃത്യത്തിൽ ചവറയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നടന്ന സാംസ്കാരിക ഘോഷയാത്ര വർണാഭമായി. സാമൂഹിക - സാംസ്കാരിക പരിഷ്കർത്താക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങൾ പതിച്ച ബാനറുകളും പ്ലക്കാർഡുകളുമേന്തിയ നിരവധി കുട്ടികൾ ഘോഷയാത്രയിൽ അണിചേർന്നു.
വടക്കുംതലയിൽ പനയന്നാർകാവിൽ നിന്നാരംഭിച്ച ഘോഷയാത്ര ചാമ്പക്കടവിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം സുവർണൻ ഉദ്ഘാടനം ചെയ്തു. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സലാം പണിക്കേത്ത്, എൽ. വിജയൻനായർ, ഹസനാരുകുട്ടി, കെ.എ. നിയാസ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു. അഹമ്മദ് മൻസൂർ സ്വാഗതം പറഞ്ഞു.
ചവറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണിക്കാവിൽ നിന്നാരംഭിച്ച ഘോഷയാത്ര സൊസൈറ്റിമുക്കിൽ സമാപിച്ചു. ഇ. ആനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഏരിയ കൺവീനർ സി.എ. ശരത്ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എൻ. വിക്രമകുറുപ്പ്, സി.ആർ.പി. രാജൻപിള്ള എന്നിവർ സംസാരിച്ചു. എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. പന്മനയിൽ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര ഏരിയാ കമ്മിറ്റി ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ഷീനാ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എസ്. ശശിവർണൻ ഉദ്ഘാടനം ചെയ്തു. എ.കെ. ഗണേശൻ, വി. അയ്യപ്പൻപിള്ള, വൽസല, ദീപ എന്നിവർ സംസാരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ