Saturday, 21 October 2017 9.14 PM IST
സോളാർ സമരം അഡ്ജസ്റ്റ്‌മെന്റല്ലായിരുന്നെന്ന് തെളിഞ്ഞു: കോടിയേരി
October 12, 2017, 1:00 am
പുത്തൂർ: ഇടതുമുന്നണി നടത്തിയ സോളാർ സമരം രാഷ്ട്രീയ പോരാട്ടമായിരുന്നുവെന്ന് തെളിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പുത്തൂർ മാവടിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് വളയൽ സമരം അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന് പറഞ്ഞ് പെരുപ്പിച്ചവർക്കുള്ള മറുപടിയാണ് കമ്മിഷൻ റിപ്പോർട്ട്. സോളാർ കേസിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് അന്ന് സമരം നടത്തിയത്. അന്വേഷണം നടത്തില്ലെന്ന് വാശിപിടിച്ച ഉമ്മൻചാണ്ടിക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. ജസ്റ്റിസ് ശിവരാജനെ കമ്മിഷനായി നിയമിച്ചത് ഉമ്മൻചാണ്ടിയാണ്. ആ കമ്മീഷനാണ് ഉമ്മൻചാണ്ടിയും കൂട്ടരും പണം കൈപ്പറ്റിയിട്ടുണ്ടെന്നും അഴിമതി നടത്തിയെന്നും ബലാത്സംഗം ചെയ്തെന്നുമൊക്കെ കണ്ടെത്തിയിരിക്കുന്നത്. സോളാർ സമരം വിജയിച്ച സമരമായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സോളാർ കമ്മിഷൻ റിപ്പോർട്ടിൻമേൽ സർക്കാർ എടുത്തത് ധീരമായ നിലപാടാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടതിന്. ആരോപണങ്ങൾ ശരിയാണെന്ന് ജുഡീഷ്യൽ കമ്മീഷൻ വിലയിരുത്തിയ സ്ഥിതിക്ക് വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞിരുന്ന ഉമ്മൻചാണ്ടിക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. നിയമം നീതിയുടെ വശത്തേക്ക് വരികയാണെന്നും കോടിയേരി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ