പഞ്ചായത്തിലെ സാറേ, വെടക്കാക്കല്ലേ!
November 9, 2017, 12:08 am
ബി. ഉണ്ണിക്കണ്ണൻ
 ഗുണഭോക്താക്കളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ പണി കിട്ടും

കൊല്ലം: പഞ്ചായത്ത് ജീവനക്കാർ സൂക്ഷിക്കുക. വിവിധ ആവശ്യങ്ങൾക്കെത്തുന്നവരോട് ഇനി മോശമായി പെരുമാറിയാൽ പണികിട്ടും. പൊതുജനങ്ങളോട് മാന്യമായ പെരുമാറ്റവും പരിഗണനയും ഉറപ്പുവരുത്താൻ ജീവനക്കാർക്ക് പഞ്ചായത്ത് ഡയറക്ടറേറ്റ് പൊതു പെരുമാറ്റച്ചട്ടം നൽകി. നിർദ്ദേശം പാലിക്കാത്തവർ കർശന നടപടി നേരിടേണ്ടി വരും.
ജീവനക്കാരെപ്പറ്റിയുള്ള പരാതികൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിനും സെക്രട്ടറിക്കും മറ്റിടങ്ങളിൽ ഓഫീസ് തലവനും സ്വീകരിക്കാം. മേലുദ്യോഗസ്ഥർക്കെതിരെയാണ് പരാതിയെങ്കിൽ പഞ്ചായത്ത് ഡയറക്ടറെ സമീപിക്കാം. പരാതി ലഭിച്ചാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി താക്കീത് ചെയ്യും. കുറ്റം ആവർത്തിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കും.
പഞ്ചായത്ത് വകുപ്പിലെ ഒരുവിഭാഗം ജീവനക്കാർ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതായും ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നില്ലെന്നും വ്യാപകമായ പരാതി ഉയർന്നതിനാലാണ് പൊതുനിർദ്ദേശം പുറപ്പെടുവിച്ചത്.

 പരാതികൾക്ക് മൊബൈൽ ആപ്
പരാതികൾ ഉടൻ പ‌ഞ്ചായത്ത് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ പുതിയ മൊബൈൽ ആപ് തയ്യാറാവും. ഇപ്പോൾ ഫോർ ദ പീപ്പിൾ എന്ന വെബ്സൈറ്റ് വഴി പരാതികൾ ഓൺലൈനായി സ്വീകരിച്ച് പരിഹാരം കാണുന്നുണ്ട്. പഞ്ചായത്ത് ഓഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികൾ ഓരോ മാസവും പരിശോധിച്ച് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് ഓഫീസർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

മറ്റ് നിർദ്ദേശങ്ങൾ

ഉദ്യോഗസ്ഥന്റെ പേരും ചുമതലപ്പെടുത്തിയിട്ടുള്ള ജോലിയും ഫ്രണ്ട് ഓഫീസിൽ പ്രദർശിപ്പിക്കണം. മുതിർന്നവരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകണം

ഫോണിലൂടെയുള്ള അന്വേഷണങ്ങൾക്ക് വ്യക്തമായി മറുപടി നൽകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവധിയിലാണെങ്കിൽ വിളിക്കുന്നയാളുടെ നമ്പർ മെസേജ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം വൈകാതെ മറുപടി നൽകണം.

crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ