താഴ് വീണ് കശുഅണ്ടി ഫാക്ടറികൾ; എരിതീയിൽ തൊഴിലാളി കുടുംബങ്ങൾ
February 8, 2018, 12:10 am
സി.വിമൽകുമാർ
കൊല്ലം: തോട്ടണ്ടി കിട്ടാനില്ല.കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾക്ക് താഴ് വീണിട്ട് ആഴ്ചകളായി. സ്വകാര്യ മേഖലയിലെ ഭൂരിഭാഗം ഫാക്ടറികളും മാസങ്ങളായി അടഞ്ഞു കിടക്കുന്നു. തുറന്ന് പ്രവർത്തിക്കുന്നവയിൽ തന്നെ കൃത്യമായ വേതനമോ മറ്റാനുകൂല്യങ്ങളോ ഇല്ല. കശുഅണ്ടി തൊഴിൽ മേഖല വറുതിയുടെ പിടിയിലാണ്. പട്ടിണിയും പരിവട്ടവുമായി ലക്ഷക്കണക്കിന് വരുന്ന തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതമയം.

ഇ.എസ്.ഐ ചികിത്സാ
ആനുകൂല്യവും നിലച്ചു
ജോലിയില്ലാതെ പട്ടിണിയിൽ കഴിയുന്ന തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യവും ചികിത്സയും നിലച്ചതും തിരിച്ചടിയായി.
ഇ.എസ്.ഐ കോർപ്പറേഷന്റെ നിയമഭേദഗതി പ്രകാരം ഒരു കശുഅണ്ടി തൊഴിലാളിക്ക് ഒരു വർഷം 156 ഹാജരുണ്ടെങ്കിലേ ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് അർഹതയുള്ളൂ. എന്നാൽ, കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറികളിലെ തൊഴിലാളികൾക്ക് പോലും ഇത്രയും ഹാജർ ലഭിക്കുന്നില്ല. ഹൃദ്രോഗവും വൃക്കരോഗവും മറ്റും പിടിപെട്ട തൊഴിലാളികൾക്ക് സൗജന്യ ചികിത്സ ലഭിക്കാത്ത സ്ഥിതിയാണ്. ആശ്രിതർക്കും ആനുകൂല്യമില്ല. 10 വർഷത്തിനിടെ 3650 ദിവസം പി.എഫ് വിഹിതം അടയ്ക്കാത്ത തൊഴിലാളിക്ക് മിനിമം പെൻഷൻ പോലും കിട്ടില്ല.

ഒരു ലക്ഷം തൊഴിലാളികൾക്ക്
സർക്കാരിന്റെ 'കടുംവെട്ട്'
സംസ്ഥാനത്ത് കശുഅണ്ടി തൊഴിലാളികൾ രണ്ടര ലക്ഷത്തോളം പേർ വരുമെന്നാണ് കണക്ക്. തൊഴിലാളി സംഘടനകൾ പറയുന്നതും ഇത് തന്നെ.
എന്നാൽ ,ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് കഴിഞ്ഞയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ പറയുന്നത് സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കശുഅണ്ടി തൊഴിലാളികളുണ്ടെന്നാണ് . ഒരു ലക്ഷം തൊഴിലാളികളെ വെട്ടി.
കണക്കുകൾ
സംസാരിക്കുന്നു
 കാഷ്യു കോർപ്പറേഷൻ
ഫാക്ടറികൾ - 30
 തൊഴിലാളികൾ - 12000
 കാപ്പക്സ് ഫാക്ടറികൾ - 10
തൊഴിലാളികൾ - 4000
 സ്വകാര്യ ഫാക്ടറികൾ - 846
 തൊഴിലാളികൾ - 2 ലക്ഷത്തിലേറെ
' ഇ.എസ്.ഐ യിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ 1. 65 ലക്ഷം വരും. രജിസ്ട്രേഷനില്ലാത്തതും വിരമിച്ചതുമായ തൊഴിലാളികൾ ഒരു ലക്ഷത്തോളം പേരും'.
-കെ.ആർ.വി സഹജൻ, ജനറൽ സെക്രട്ടറി,
കശുഅണ്ടിത്തൊഴിലാളി കോൺഗ്രസ്
(ഐ.എൻ.ടി.യു.സി)
-ജി.ലാലു, ജനറൽ സെക്രട്ടറി, കശുഅണ്ടി തൊഴിലാളി
കേന്ദ്രകൗൺസിൽ (എ.ഐ.ടി.യു.സി)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ