ഒരു ചാക്ക് തോട്ടണ്ടി സംസ്‌കരിച്ചാൽ കാഷ്യു കോർപറേഷനിൽ നഷ്‌ടം 2100 രൂപ
March 11, 2018, 12:03 am
സി.വിമൽകുമാർ
കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കാഷ്യു കോർപറേഷനിൽ ഒരു ചാക്ക് തോട്ടണ്ടി സംസ്കരിക്കുമ്പോൾ 2,100 രൂപയുടെ നഷ്ടം. കാപ്പക്സിൽ നഷ്ടം 2,460 രൂപയും. തോട്ടണ്ടി ഇല്ലാത്തതിനെ തുടർന്ന് ഇരു സ്ഥാപനങ്ങൾക്കും കീഴിലെ 40 ഫാക്ടറികളും അടഞ്ഞു കിടക്കുമ്പോഴാണ് നഷ്ടക്കണക്ക് പുറത്തുവന്നത്. ഇവർ സർക്കാരിന് സമർപ്പിച്ചപ്രവർത്തന റിപ്പോർട്ടിലാണ് നഷ്ടത്തിന്റെ കണക്കുകൾ അക്കമിട്ട് നിരത്തിയിട്ടുള്ളത്.

കോർപറേഷന് 30 ഫാക്ടറികളും കാപ്പക്സിന് 10 ഫാക്ടറികളുമുണ്ട്. ആകെ തൊഴിലാളികൾ- 13,000. രണ്ടിടത്തുമായി പുതുതായി നിയമിച്ച 2000 തൊഴിലാളികൾ മൂലമുണ്ടാകുന്ന നഷ്ടം ഇതിന് പുറമേയാണ്. വ്യവസായത്തെ നഷ്ടമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ടവരോട് ആസൂത്രണ ബോർഡ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നാണ് സൂചന. നഷ്ടത്തിന്റെ പേര് പറഞ്ഞ് സ്വകാര്യമേഖലയിലെ 750 ഓളം ഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്. ഇവിടങ്ങളിലായി ഒന്നര ലക്ഷത്തോളം തൊഴിലാളികളാണ് ജോലിയെടുത്തിരുന്നത്.

നഷ്ടക്കണക്ക് ഇങ്ങനെ
ഒരു ചാക്ക് തോട്ടണ്ടി (80 കിലോഗ്രാം) വില
കോർപറേഷൻ: 12,000 രൂപ (കിലോഗ്രാം- 150 രൂപ)
കാപ്പക്സ്: 12,560 രൂപ (കിലോഗ്രാം- 157 രൂപ)

സംസ്കരണ ചെലവ്
(ഒരു ചാക്ക്): 3300 രൂപ 2900 രൂപ
ആകെ ചെലവ്: 12000 +3300 = 15300 രൂപ
12560 + 2900 = 15460 രൂപ

സംസ്കരിച്ച പരിപ്പ് വില്പനവില: 13200 രൂപ 13000 രൂപ
നഷ്ടം: 15300- 13200 = 2100 രൂപ
15400- 13000 =2460 രൂപ

 കാഷ്യു കോർപറേഷന് പ്രതിമാസ നഷ്ടം 7.87 കോടി
(ദിവസം 1500 ചാക്ക് തോട്ടണ്ടി വീതം 25 ദിവസം)
 കാപ്പക്സിന് പ്രതിമാസ നഷ്ടം 3.69 കോടി രൂപ
(ദിവസം 600 ചാക്ക് തോട്ടണ്ടി വീതം 25 ദിവസം)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ