ബഹ്റൈനിൽ നിന്ന് തിരുവനന്തപുരത്തെത്തിയ യുവാവിനെ കാണാതായി
May 15, 2018, 11:21 am
കൊല്ലം: ബഹ്റൈനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കൊട്ടാരക്കര പുത്തൂർ പഴവറ മനുഭവനിൽ മനുവിനെ (25) കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ തമ്പാനൂർ പൊലീസിലും പുത്തൂർ പൊലീസിനും പരാതി നൽകി.
ഈ മാസം 10ന് മനു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നുവെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. വീട്ടിൽ അറിയിക്കാതെയാണ് ഇയാൾ നാട്ടിലെത്തിയത്. തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്ന് ഇയാളുടെ ബാഗും പഴ്സും കണ്ടെത്തിയിരുന്നു. പഴ്സ് ലഭിച്ചവർ അതിൽ ഉണ്ടായിരുന്ന ഫോൺ നമ്പരിൽ മനുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബഹ്റൈനിലെ മനുവിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ നാട്ടിൽ പോയെന്ന കാര്യം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇയാളുടെ ഫോൺ നമ്പരിൽ അവസാനം വന്ന കോളുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ബാഗും പഴ്സും ബസ് സ്റ്റാന്റിൽ നിന്നും കണ്ടെത്തിയത് ദുരൂഹത ഉണർത്തുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ