ജീവന്റെ താക്കോൽ സൂക്ഷിക്കുന്ന പ്രകാശം
May 17, 2018, 12:58 am
ഡോ: പി. വിവേകാനന്ദൻ
ഇന്നലെ അന്തർദേശീയ പ്രകാശദിനമായിരുന്നു. ഇനി മുതൽ, മേയ് 16, അന്തർദേശീയ പ്രകാശദിനമായി അറിയപ്പെടും.
പ്രകാശത്തിന്റെ പ്രാധാന്യം എവിടെയെല്ലാം, എന്തെല്ലാമാണെന്ന് പറഞ്ഞാലും പറഞ്ഞാലും തീരില്ല. ശാസ്ത്രജ്ഞൻമാരെ എപ്പോഴും അമ്പരിപ്പിച്ചിട്ടുള്ളതാണ് പ്രകാശം. പ്രകാശം ആരാണെന്ന് ചോദിച്ചാൽ ന്യൂട്ടൻ പറയും അതിൽ നിറയേ കോർപ്പസിൽസ് എന്ന കണങ്ങൾ ഉണ്ടെന്ന്. ഹ്യൂജിയൻ പറയും അതൊരു തരംഗം മാത്രമാണെന്ന് എന്നാൽ മാക്‌സ് പ്ലാങ്ക് പറയും അതിൽ ഫോട്ടോണുകൾ ഉണ്ടെന്ന്. എന്നാൽ മാക്‌സ്‌വെല്ലിനോട് ചോദിച്ചാൽ അദ്ദേഹം പറയും പ്രകാശത്തിൽ വൈദ്യുത കാന്തിക മണ്ഡലം ഉണ്ടെന്ന്. എന്തുതന്നെയായാലും ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളുടെയും നിലനിൽപ്പിന് പ്രകാശം അനിവാര്യമാണ്. സസ്യങ്ങൾക്ക് ആഹാരം പാകം ചെയ്യാൻ പ്രകാശം ഇല്ലാതെ വയ്യ. ഈ സസ്യങ്ങളെ തിന്നു ജീവിക്കുന്ന മൃഗങ്ങൾക്കും പ്രകാശം അനിവാര്യമാണ്. മനുഷ്യന്റെ നിലനിൽപ്പ് തീരുമാനിക്കുന്നത് പ്രകാശമാണ്. സൂര്യപ്രകാശത്തിലെ വിറ്റാമിൻ ഡി ഇല്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റില്ല. പ്രകാശം ഇല്ലെങ്കിൽ കണ്ണിന്റെ ഉപയോഗം ഇല്ലാതാകും. ഭൂമി കൂടുതൽ തണുത്തുതണുത്തുപോകാതെ സൂക്ഷിക്കുന്നത് പ്രകാശമാണ്. സസ്യങ്ങളെയും മൃഗങ്ങളെയും പകൽ സമയം പ്രവർത്തനക്ഷമമാക്കുന്നതും രാത്രികാലങ്ങളിൽ വിശ്രമിക്കുവാനായി തീരുമാനിക്കാൻ സഹായിക്കുന്ന ശരീരത്തിലെ ക്ലോക്കിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതും പ്രകാശം തന്നെ.
1930 ഓടു കൂടി പ്രകാശത്തെക്കുറിച്ചുള്ള പഠനം മുഴുവൻ പൂർത്തിയായി എന്ന് കുറേ ശാസ്ത്രജ്ഞൻന്മാർ പ്രഖ്യാപിക്കുകയും, പ്രകാശത്തെ കല്ലറയിലടച്ച് വിശ്രമിക്കട്ടെ എന്ന് കരുതുകയും ചെയ്തു. ആയിടയ്ക്കാണ് ലേസർ കണ്ടുപിടിച്ചതും അതിന്റെ ഉപയോഗങ്ങൾ ചിന്തകൾക്കപ്പുറത്താണെന്ന് മനസ്സിലാക്കിയതും. ഇന്നിപ്പോൾ ദൈനംദിന ജീവിതത്തിൽ ലേസറുകൾ ഇല്ലാതെ വയ്യ എന്ന അവസ്ഥയാണ്. ലേസ്സർ കണ്ടുപിടിച്ച് അത് മനുഷ്യന്റെ സമസ്ഥ മേഖലകളിലും ഉപയോഗപ്രദമാണെന്ന് മനസ്സിലാക്കിയതിന്റെ വാർഷികാഘോഷം നടന്നത് 1960 മേയ് 16-ാം തീയതിയാണ്. ആരോഗ്യമേഖലകളിലും, വയർലെസ് കമ്മ്യൂണിക്കേഷൻ മേഘലകളിലും ലേസ്സറില്ലാതെ ഒന്നും നടക്കില്ല. അതുകൊണ്ടാണ് മേയ് 16-ാം തീയതി യുനെസ്‌കോ അന്തർദേശീയ പ്രകാശദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്.

2018 മേയ് 16-ാം തീയതി പാരീസിലെ യുനെസ്‌കോ ഹെഡ്ക്വാർട്ടേഴ്‌സിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ പ്രൊഫ. പി. വിവേകാനന്ദനെ ക്ഷണിച്ചിട്ടുണ്ട്. 2015 ൽ അന്താരാഷ്ട്ര പ്രകാശ വർഷത്തോടനുബന്ധിച്ച് റോമിലെ സപ്പൻസിയ യൂണിവേഴ്‌സിറ്റിയിൽ നടന്ന കോൺഫ്രൻസിൽ, ഒരു ലോക പ്രകാശദിനം ആചരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് പ്രൊഫ. പി. വിവേകാനന്ദനാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ