കാട്ടുനീതി നടപ്പാക്കേണ്ട സ്ഥലമല്ല ആശുപത്രി മു​റ്റങ്ങൾ
July 12, 2018, 12:26 am
പ്രൊഫ. ഡോ.ബി. പ്രസന്നകുമാരി

ക​ല്ല​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ കു​റേ​നാൾ മു​മ്പ് പ്ര​സവ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ യു​വ​തി​യു​ടെ നില വ​ഷ​ളാ​വു​ക​യും തു​ടർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ക​ഴി​യ​വെ അ​വർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം അ​ത്യ​ന്തം വേ​ദ​നാ​ജ​ന​ക​വും നിർ​ഭാ​ഗ്യ​ക​ര​വു​മാ​ണ്. എ​ന്നാൽ ഇ​തി​ന്റെ പേ​രിൽ രോ​ഗി​യെ ചി​കി​ത്സി​ച്ച വ​നി​താ ഡോ​ക്ട​റെ വ​ഴി​യിൽ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ഡി​യോ സ​ഹി​തം സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളിൽ പ്ര​ച​രി​പ്പി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്‌ത ന​ട​പ​ടി ഹീ​ന​മാ​ണ്. ആ​ശു​പ​ത്രി​യിൽ 46000 രൂ​പ​യു​ടെ ബി​ല്ല​ട​ച്ച ശേ​ഷം 2000 രൂ​പ​കൂ​ടി അ​ട​യ്ക്കാൻ വൈ​കി​യ​തി​ന് വ​നി​താ ഡോ​ക്ടർ രോ​ഗി​യെ മ​റ്റൊ​രാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ത് തീർ​ത്തും വാ​സ്‌​ത​വ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കാ​നാ​യ​ത്. കാ​ര​ണം ആ​ശു​പ​ത്രി​യിൽ ബി​ല്ല​ട​യ്ക്കു​ന്ന​തു​മാ​യി ഡോ​ക്ടർ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. സി​സേ​റി​യൻ ശ​സ്ത്ര​ക്രിയ ക​ഴി​ഞ്ഞ് രോ​ഗി​ക്ക് സാ​ധാ​രണ നൽ​കു​ന്ന ആ​ന്റി​ബ​യോ​ട്ടി​ക് ഇൻ​ജ​ക്ഷൻ ടെ​സ്റ്റ് ഡോ​സ് എ​ടു​ത്ത ശേ​ഷ​മാ​ണ് നൽ​കി​യ​ത്. ടെ​സ്റ്റ് ഡോ​സിൽ കു​ഴ​പ്പ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ഫുൾ​ഡോ​സ് നൽ​കി​യ​പ്പോൾ ബി.​പി കു​റ​ഞ്ഞു. അ​ത്യ​പൂർ​വ​മാ​യി ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​റു​ണ്ട്. ഉ​ടൻ ത​ന്നെ അ​ന​സ്ത​റ്റി​സ്റ്റ്, കാർ​ഡി​യോ​ള​ജി​സ്റ്റ്, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​രെ​ത്തി ചി​കി​ത്സ നൽ​കി. എ​ന്നാൽ വൈ​കി​ട്ട് ആ​റ് മ​ണി​യാ​യി​ട്ടും രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടി​നി​ന്നു. ര​ക്ത​സ​മ്മർ​ദ്ദം സാ​ധാ​ര​ണ​നി​ല​യി​ലാ​യി​രു​ന്നു. കാർ​ഡി​യാ​ക് അ​റ​സ്റ്റ് ഉ​ണ്ടാ​കു​ക​യോ രോ​ഗി അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യോ ചെ​യ്തി​ല്ല. ഈ സാ​ഹ​ച​ര്യ​ത്തിൽ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രാ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാൻ പ​റ​യു​ക​യാ​യി​രു​ന്നു. ആം​ബു​ലൻ​സിൽ ഡോ​ക്ട​റും ന​ഴ്സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യിൽ ക​ഴി​യ​വെ​യാ​ണ് രോ​ഗി മ​രി​ച്ച​ത്.
ആ​ക​സ്മി​ക​മായ മാ​തൃ​മ​ര​ണ​ങ്ങൾ ഉ​ണ്ടാ​കു​മ്പോൾ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സം​ര​ക്ഷി​ക്കാൻ രാ​പ​കൽ ഭേ​ദ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​രാ​ണ് ഗൈ​ന​കോ​ള​ജിസ്‌​റ്റു​മാർ. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ പ്ര​സ​വ​മു​റി​യി​ലും ആ​ശു​പ​ത്രി വാർ​ഡു​ക​ളി​ലു​മാ​യി ജീ​വി​തം നി​റ​ഞ്ഞു നിൽ​ക്കു​മ്പോൾ ഓ​രോ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റി​നും ന​ഷ്ട​മാ​കു​ന്ന ഒ​രു സ്വ​കാ​ര്യ ജീ​വി​തം ഉ​ണ്ട്.
ഒ​രു ല​ക്ഷം പ്ര​സ​വം ന​ട​ക്കു​മ്പോൾ 46 ഓ​ളം മാ​തൃ​മ​ര​ണ​ങ്ങൾ കേ​ര​ള​ത്തിൽ സം​ഭ​വി​ക്കു​ന്നു. 2020 ഓ​ടെ ഈ നി​ര​ക്ക് 30 ൽ എ​ത്തി​ക്കുക എ​ന്ന തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റു​മാ​രു​ടെ സം​ഘ​ട​ന​യായ കേ​രള ഫെ​ഡ​റേ​ഷൻ ഓ​ഫ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻഡ് ഗൈ​ന​ക്കോ​ള​ജി ( കെ.​എ​ഫ്.​ഒ.​ജി ). വി​ക​സിത രാ​ജ്യ​ങ്ങ​ളിൽ പോ​ലും മാ​തൃ​മ​രണ നി​ര​ക്ക് പൂർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന കാ​ര്യം വി​സ്മ​രി​ക്ക​രു​ത്. ഇ​പ്പോൾ​ത്ത​ന്നെ ചെ​റിയ ആ​ശു​പ​ത്രി​ക​ളിൽ സേ​വ​നം നൽ​കാൻ പ​ല​പ്പോ​ഴും ഗൈ​ന​ക്കോ​ള​ജി​സ്​​റ്റി​നെ ല​ഭി​ക്കാ​റി​ല്ല. സ്ത്രീ​രോഗ ചി​കിത്സ​യിൽ വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രാ​ക​ട്ടെ ഉ​പ​വി​ഭാ​ഗ​ങ്ങ​ളായ വ​ന്ധ്യ​ത, ഫീ​റ്റൽ മെ​ഡി​സിൻ, ലാ​പ്രോ​സ്ക്കോ​പ്പി തു​ട​ങ്ങിയ മേ​ഖ​ല​ക​ളിൽ വ്യാ​പ​രി​ക്കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തും. കോർ​പ്പ​റേ​​​റ്റ് ആ​ശു​പ​ത്രി​ക​ളിൽ സു​ര​ക്ഷിത വ​ല​യ​ങ്ങൾ​ക്കു​ള്ളിൽ മാ​ത്രം പ്ര​സ​വം എ​ടു​ക്കാ​നാ​ണ് യുവ ഡോ​ക്ടർ​മാർ​ക്ക് താ​ത്പ​ര്യം. ഒ​രി​ക്ക​ലും ന​മു​ക്ക​വ​രെ കു​​​റ്റം പ​റ​യാ​നാ​കി​ല്ല.
സം​സ്ഥാന ആ​രോ​ഗ്യ​വ​കു​പ്പും ഗൈ​ന​ക്കോ​ള​ജി​സ്​​റ്റു​മാ​രു​ടെ സം​ഘ​ട​ന​യായ കെ.​എ​ഫ്.​ഒ.​ജി​യും ന​‌​ട​ത്തു​ന്ന പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ മാ​തൃ​മ​രണ നി​ര​ക്ക് ഒ​രു ല​ക്ഷം പ്ര​സ​വ​ത്തിൽ 46 എ​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ദേ​ശീയ ശ​രാ​ശ​രി 130 മാ​തൃ​മ​ര​ണ​ങ്ങ​ളാ​ണ്. ഇ​തിൽ എ​​​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കോ​ടെ മു​ന്നിൽ നിൽ​ക്കു​ന്ന​ത് കേ​ര​ള​മാ​ണെ​ന്ന​തിൽ അ​ഭി​മാ​ന​മു​ണ്ട്. അസാം പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​ക്ക് 237 ആ​ണെ​ന്ന​റി​യു​ക. 2003 ൽ തു​ട​ങ്ങിയ C​o​n​f​i​d​e​n​t​i​al r​e​v​i​ew in to m​a​t​e​r​n​al d​e​a​th (​C​R​M​D) എ​ന്ന ഉ​ദ്യ​മ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ ഓ​രോ മാ​തൃ മ​ര​ണ​വും മു​ടി​നാ​രിഴ കീ​റി പ​രി​ശോ​ധി​ച്ച് കാ​ര​ണം ക​ണ്ടെ​ത്തു​ക​യും, അവ ക്രോ​ഡീ​ക​രി​ച്ച് പു​സ്ത​ക​ങ്ങ​ളാ​ക്കി കേ​ര​ള​ത്തി​ലെ ഓ​രോ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റു​മാ​രു​ടെ​യും കൈ​യ്യി​ലെ​ത്തി​ക്കു​ക​യും അ​വർ​ക്കും ഒ​പ്പ​മു​ള്ള ന​ഴ്‌​സു​മാർ​ക്കും ഇ​തര ജീ​വ​ന​ക്കാർ​ക്കും തു​ടർ​പ​രി​ശീ​ല​നം നൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റു​മാർ ത​ന്നെ​യാ​ണ് ഈ നേ​ട്ട​ത്തി​ന്റെ നെ​ടും​തൂ​ണു​കൾ.
ക​ല്ല​മ്പ​ലം സം​ഭ​വ​ത്തിൽ ഡോ​ക്ടർ​ക്ക് പി​ഴ​വു​കൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണം. അ​നാ​സ്ഥ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കിൽ ന​ട​പ​ടി സ്വീ​ക​രി​ക്കാൻ ശ​ക്ത​മായ നീ​തി​ന്യായ വ്യ​വ​സ്ഥി​തി​യു​ണ്ട്. അ​ല്ലാ​തെ കാ​ട്ടു​നീ​തി ന​ട​പ്പാ​ക്കേ​ണ്ട അ​ര​ങ്ങു​ക​ള​ല്ല ആ​ശു​പ​ത്രി മു​​​റ്റ​ങ്ങൾ.
(​കേ​രള ഫെ​ഡ​റേ​ഷൻ ഒ​ഫ് ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ന്റ് ഗൈ​ന​ക്കോ​ള​ജി പ്ര​സി​ഡ​ന്റാ​ണ് ലേ​ഖി​ക)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ