Thursday, 25 May 2017 12.31 PM IST
ഡോ: ജോയ് ഇളമൺ കില ഡയറക്ടറായി ചുമതലയേറ്റു
May 19, 2017, 10:50 pm
മുളങ്കുന്നത്തുകാവ്: അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് ദേശീയ-അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്ന ഡോ. ജോയ് ഇളമൺ കില ഡയറക്ടറായി ചുമതലയേറ്റു. ജനകീയാസൂത്രണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ഡോ. ജോയ് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് പ്ലാനിംഗ് ബോർഡിൽ രൂപീകരിച്ച ജനകീയാസൂത്രണ സെല്ലിലും അംഗമായിരുന്നു. ഇന്റർ കോ-ഓപറേഷൻ സോഷ്യൽ ഡെവലപ്മെന്റ് ഇന്ത്യ എന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്നാണ് അദ്ദേഹം കിലയുടെ ഡയറക്ടർ സ്ഥാനത്തേക്കു വരുന്നത്. സ്വിസ് ഇന്റർകോർപറേഷന്റെ സീനിയർ അഡ്വൈസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2007-ൽ മികച്ച കമ്മ്യുണിറ്റി ബിൽഡർക്കുള്ള യു.എൻ.ഡി.പി അവാർഡ് ലഭിച്ചു. നേരത്തെ കേരളസർവകലാശാലയുടെ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയും പൊതുജനാരോഗ്യത്തിൽ മാസ്റ്റർ ഡിഗ്രിയുമുള്ള ഡോ. ജോയ് ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ