Saturday, 22 July 2017 8.19 AM IST
'നഴ്‌സുമാരുടെ സമരത്തെ നേരിടാൻ രോഗികളെയും വിദ്യാർത്ഥികളെയും ബലിയാടാക്കരുത്
July 17, 2017, 1:43 am
തൃശൂർ: നഴ്‌സുമാരുടെ സമരത്തെ നേരിടാൻ രോഗികളെയും നഴ്‌സിംഗ് വിദ്യാർത്ഥികളെയും ബലിയാടാക്കരുതെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും യുണൈറ്റഡ് നഴ്‌സസ് പാരന്റ്‌സ് അസോസിയേഷനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികളെ ആശുപത്രി ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് നഴ്‌സസ് ഫാക്കൽട്ടി അസോസിയേഷനും ചൂണ്ടിക്കാട്ടി.
കളക്ടറുടെ നടപടിയുടെ മറവിൽ മാനേജ്‌മെന്റുകള്‍ നിയമവിരുദ്ധമായി കുട്ടികളെ ഡ്യൂട്ടിക്ക് നിയോഗിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് വിദ്യാർത്ഥികളോ അദ്ധ്യാപകരോ ഉത്തരവാദികളായിരിക്കില്ല. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ അഞ്ചുവർഷ പഠന കാലത്തിനിടെ നിയമാനുസരണം ലഭിക്കുന്ന ഓരോ വർഷത്തെയും നിശ്ചിത ക്ലിനിക്കൽ അവറിൽ മാത്രമാണ് വാർഡുകളിലോ ലാബുകളിലോ പോകാനാകൂ. വാർഡ് ഇൻചാർജ് ഇല്ലാത്ത സ്ഥലങ്ങളിൽ പ്രവേശിക്കാൻ പോലും അനുവാദമില്ല.
ജോലിക്ക് കയറുന്നവരുടെ ഭാവിയാവും പിന്നീട് അവതാളത്തിലാവുകയെന്ന് യു.എൻ.എസ്.എ സംസ്ഥാന പ്രസിഡന്റ് എം.യു വിഷ്ണുവും ജനറൽ സെക്രട്ടറി സി.പി ആഷികും പറഞ്ഞു.
തങ്ങളുടെ മാതൃസംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ കേരളത്തിൽ ഒരിടത്തും 17 മുതൽ സമരം പ്രഖ്യാപിച്ചിട്ടില്ല. പരിശീലനവും രജിസ്‌ട്രേഷനും പൂര്‍ത്തിയാകാത്ത തങ്ങളുടെ മക്കളെ ജോലിക്ക് നിയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് യു.എൻ.പി.എ ഭാരവാഹികളും പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ