Sunday, 23 July 2017 6.15 AM IST
ദിലീപിന്റെ ഭൂമി കൈയേറ്റം, വിജിലൻസ് അന്വേഷണം നടത്താൻ നഗരസഭ കൗൺസിൽ തീരുമാനം
July 18, 2017, 12:54 am
ചാലക്കുടി: ദിലീപിന് സിനിമ തിയേറ്റർ നിർമ്മിക്കുന്നതിന് അനധികൃതമായി സഹായം ചെയ്തുകൊടുത്തുവെന്ന പരാതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ചാലക്കുടി നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് നടന്ന തിയേറ്റർ നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ ഉഷാ പരമേശ്വരൻ പറഞ്ഞു. എന്നാൽ മറ്റൊരു വിഷയത്തെച്ചൊല്ലി വാക്കൗട്ട് നടത്തിയതിനാൽ തിയേറ്റർ വിഷയം ചർച്ചയ്ക്കെടുത്തപ്പോൾ പ്രതിപക്ഷാംഗങ്ങൾ യോഗത്തിലുണ്ടായിരുന്നില്ല. 2014ൽ നടന്ന നഗരസഭയുടെ ടൗൺഹാൾ നിർമ്മാണത്തിന് രേഖാമൂലവും അല്ലാതെയും അന്നത്തെ നഗരസഭാ ചെയർമാൻ ദിലീപിന്റെ പക്കൽ നിന്നും വൻതുക കോഴവാങ്ങിയെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും വി.ജെ. ജോജി, എം.എം. ജിജൻ, വി.സി. ഗണേശൻ എന്നിവർ ആവശ്യപ്പെട്ടു. ഇതിനു പ്രത്യുപകാരമായി ഭൂമി കൈയേറ്റത്തെക്കുറിച്ചുള്ള അന്വേഷണം അന്നത്തെ ചെയർമാൻ വി.ഒ. പൈലപ്പൻ, മന്ത്രിമാരുമായി രഹസ്യധാരണയുണ്ടാക്കി അട്ടിമറിക്കുകയായിരുന്നുവെന്നും എൽ.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ