Friday, 22 September 2017 10.02 AM IST
ഗുരുവായൂരിൽ ദേവസ്വം മന്ത്രി വഴിപാട് നടത്തിയതിനെച്ചൊല്ലി വിവാദം
September 14, 2017, 12:10 am
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വഴിപാട്‌ നടത്തിയതിനെച്ചൊല്ലി വിവാദം. വിശ്വാസത്തിന്റെ പേരിലുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. മന്ത്രിയും കുടുംബവും മുഴുവൻ സമയം ക്ഷേത്രത്തിൽ ചെലവഴിക്കുകയും വീട്ടിലെ ഒരോരുത്തരുടെയും പേരിൽ വഴിപാടു നടത്തുകയും ചെയ്തിരുന്നു.
ആദ്യമായാണ് ഒരു സി.പി.എം മന്ത്രി ആദ്ധ്യാത്മിക ഹാളിൽ കയറിയിരുന്ന് പ്രഭാഷണം കേൾക്കുന്നത്. ക്ഷേത്രം സോപാനപ്പടിക്ക് മുന്നിൽ നിന്ന് ദർശനം നടത്തി മേൽശാന്തിക്ക് ദക്ഷിണയും നൽകി. അന്നദാന ഫണ്ടിലേക്കും സംഭാവന നൽകി. അഷ്ടമി രോഹിണി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ശോഭാ യാത്രകൾ തകർക്കാൻ ശ്രമിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി. ജയരാജൻ എന്നിവർക്കുള്ള മറുപടിയാണ് കടകംപള്ളിയുടെ വഴിപാടുകളെന്നാണ്‌ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്റെ ആരോപണം. നേരത്തെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചർ ഗുരുവായൂർ ക്ഷേത്രത്തിലും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കാടാമ്പുഴ ക്ഷേത്രത്തിലും വഴിപാടു നടത്തിയത് വിവാദമായിരുന്നു.
crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ