Saturday, 21 October 2017 9.24 PM IST
സംസ്ഥാന ഭാഗ്യക്കുറി സുവർണ ജൂബിലി ആഘോഷം തൃശൂരിൽ
October 13, 2017, 12:11 am
തൃശൂർ: സംസ്ഥാന ഭാഗ്യക്കുറി സുവർണ ജൂബിലി ആഘോഷം 17, 18 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് അറിയിച്ചു. തെക്കെഗോപുര നടയിൽ രാവിലെ 11ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിക്കും. മുൻ ചെയർമാൻ എം.വി. ജയരാജൻ മുച്ചക്ര വാഹന വിതരണവും അനിൽ അക്കര എം.എൽ.എ യൂണിഫോം വിതരണവും നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് ജവഹർ ബാലഭവനിൽ പെരുവനം കുട്ടൻ മാരാർ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 18ന് അയ്യന്തോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിന് കായിക മത്സരങ്ങൾ നടക്കും. വൈകിട്ട് അഞ്ചിന് ബാലഭവനിൽ സമാപന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. എം.കെ. ബാലകൃഷ്ണൻ, ഡോ. എം.എൻ. വിനയകുമാർ, പി.എ. ഷാജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ