മാറുമറയ്ക്കൽ സമരസേനാനി ജാനകി ഓർമ്മയായി
January 14, 2018, 11:16 am
എരുമപ്പെട്ടി: വേലൂർ മണിമലർക്കാവ് മാറുമറയ്ക്കൽ സമര സേനാനി നെല്ലിക്കൽ വേലായുധന്റെ ഭാര്യ ജാനകി (86) ഓർമ്മയായി. നിരവധി അവകാശ പോരാട്ടങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. പതിനെട്ടര ദേശങ്ങളിലെ ശാന്ത ഗംഭീരമായ വേലൂർ വെങ്ങിലശ്ശേരി മണിമലർക്കാവ് കുതിരവേലയ്ക്കാണ് മാറുമറയ്ക്കൽ സമരം നടത്തിയത്. 1956 വരെ കുതിരവേലയുടെ പ്രധാന ചടങ്ങായ അരിത്താലത്തിൽ സ്ത്രീകൾ മാറു മറയ്ക്കാതെയാണ് താലമെടുത്തിരുന്നത്. മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന എ.എസ്.എൻ നമ്പീശൻ മാസ്റ്ററുടെ ആഹ്വാനത്തെ തുടർന്നാണ് ആദ്യ സമരത്തിനിറങ്ങിയത്. സമര നായികയായിരുന്ന വേളത്ത് ലക്ഷ്മിക്കുട്ടിക്കും മറ്റ് ഏഴു പേരോടുമൊപ്പം ജാനകി മണിമലർക്കാവിലേക്ക് സമരത്തിനെത്തി. അനാചാരത്തെ എതിർക്കാനുള്ള അവസരമായി കണ്ട് മറ്റുള്ളവരോടൊപ്പം ജാനകിയും മാറുമറച്ച് താലമെടുത്തു. 1956 ലെ കുംഭ ഭരണിയിലായിരുന്നു സമരം. സംഘർഷങ്ങളോടെ കുംഭഭരണി അവസാനിച്ചെങ്കിലും സമരത്തിന്റെ മാറ്റൊലിയിൽ സ്ത്രീകൾ തുടർന്നുള്ള വർഷങ്ങളിൽ മാറു മറയ്ക്കാനുള്ള അവകാശം നേടിയെടുത്തു. കർഷക തൊഴിലാളിയായിരുന്ന ജാനകി മിനിമം കൂലിക്കു വേണ്ടിയുള്ള സമരരംഗത്തടക്കം നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്തിരുന്നു. ജാനകിക്ക് അന്തിമോപചാരമർപ്പിക്കാൻ സി.പി.എമ്മിന്റെ ജില്ലാ നേതാക്കളടക്കം നിരവധി പേർ എത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ