ചെന്ത്രാപ്പിന്നി സ്കൂളിൽ പരീക്ഷ എഴുതാൻ ഇരട്ടക്കൂട്ടം
February 14, 2018, 12:10 am
ഉദയകുമാർ കയ്പ്പമംഗലം
കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.എസ്.എൽ.സി പരീക്ഷാ ഹാളിലേക്ക് കടന്നുവന്നാൽ ആരായാലും ഒന്ന് അമ്പരക്കും. കണ്ടാൽ തിരിച്ചറിയാനാകാത്ത വിധം രൂപസാദൃശ്യമുള്ള ഇരട്ടക്കുട്ടികളുടെ മേളമാണ് ഇവിടെ. ഒന്നും രണ്ടുമല്ല എട്ട് ഇരട്ടകളാണ് എസ്.എസ്.എൽ.സിക്ക് തയ്യാറെടുക്കുന്നത്. ഒരേ മനസോടെ, ഒരേ രൂപഭാവത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇരട്ടക്കൂട്ടത്തിന്റെ ലക്ഷ്യം എല്ലാ വിഷയങ്ങൾക്കും എ പ്ലസാണ് . എകദേശം നാലു കിലോമീറ്റർ ചുറ്റുവട്ടത്തുള്ള എടത്തിരുത്തി, കയ്പ്പമംഗലം, കാട്ടൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഈ ഇരട്ടക്കുട്ടികൾ വരുന്നത്.
അഭിരാമി-ആതിര , സുസ്മിത്ത്-സുമിത്ത് , ധന്യ-ദിവ്യ എന്നീ കുട്ടികളെ രൂപ സാദൃശ്യം കൊണ്ട് പരസ്പരം മാറിപ്പോകാറുണ്ടെന്ന് സഹപാഠികൾ പറയുന്നു. വലപ്പാട് ഉപജില്ലയിൽ എറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതാൻ പോകുന്നത് ഇവിടെ നിന്നാണെന്ന് പ്രധാന അദ്ധ്യാപകൻ പി.ബി. കൃഷ്ണകുമാർ പറഞ്ഞു.


9 പെൺകുട്ടികൾ, 7 ആൺകുട്ടികൾ

1. കാളമുറി തോട്ടുപറമ്പത്ത് നൗഷാദ് ഷാജിത ദമ്പതികളുടെ മക്കൾ മുഹമ്മദ് അസീബ്, മുഹമ്മദ് അസ്ലം
2. ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തികുളം കോലുംതറവാട്ടിൽ സജിതന്റെയും സഞ്ജുവിന്റെയും മക്കളായ അഭിരാമി, ആതിര
3. കയ്പ്പമംഗലം മൂന്നുപീടിക കോലത്ത് ധർമ്മരാജൻ ശ്രീബ എന്നിവരുടെ മക്കളായ ധന്യ, ദിവ്യ
4. ചെന്ത്രാപ്പിന്നി ഈസ്റ്റ് പുഴങ്കരയില്ലത്ത് അബ്ദുൾ കരീം ഷക്കീല ദമ്പതികളുടെ മക്കളായ സജ്‌ന,ഷബ്‌ന
5. കാളമുറി ചിറയത്ത് അനിൽകുമാർ- അനിത എന്നിവരുടെ മക്കളായ അവന്തിക അമാനിക
6. കരാഞ്ചിറ കുന്നത്ത് പ്രകാശൻ സിനി എന്നിവരുടെ മക്കൾ സുസ്മിത്ത്, സുമിത്ത്
7. കയ്പ്പമംഗലം 12 ൽ തോട്ടുപറമ്പത്ത് നൗഷാദ് സുലേഖ എന്നവരുടെ മക്കളായ ഷുഹൈബ്, സുഹൈൽ
8. ചൂലൂർ കുറവങ്കാട്ടിൽ റഫീക് മുംതാസ് എന്നിവരുടെ മക്കളായ രുക്‌സാന, ആസിഫ്


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ