പരമേശ്വരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
September 15, 2018, 12:41 am
ഗുരുവായൂർ: ക്ഷേത്രത്തിലെ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി തെക്കേ വാവന്നൂർ കലിയത്ത് മന പരമേശ്വരൻ നമ്പൂതിരിയെ (53) തിരഞ്ഞെടുത്തു. ഇന്നലെ ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. 47 പേരാണ് മേൽശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചത്. ഇതിൽ 41 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അർഹത നേടിയ 39 പേരെ ഉൾപ്പെടുത്തി നമസ്‌കാര മണ്ഡപത്തിൽ നറുക്കെടുപ്പ് നടത്തി. നിലവിലെ മേൽശാന്തി മുന്നൂലം ഭവൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.
ആദ്യമായാണ് പരമേശ്വരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. 35 വയസ് മുതൽ അപേക്ഷിച്ചു വരുന്നുണ്ട്. കൂറ്റനാട് പരേതരായ കലിയത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനാണ്. 30ന് അത്താഴപൂജയ്ക്ക് ശേഷം ചുമതലയേൽക്കും. അതിന് മുമ്പ് 12 ദിവസം ഭജനമിരിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ