Saturday, 22 July 2017 2.15 AM IST
പുരോഗമനവാദികൾ ജാതിപ്പേരിടരുത്
January 1, 2017, 12:05 am
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതി ഇല്ല വിളംബരം വന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഒരുജാതി രഹിത സമൂഹം ഉരുത്തിരിഞ്ഞുവരാൻ നാം എത്രയോ കാതം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ജാതി സമൂഹത്തിൽ നിന്നും ഉച്ഛാടനം ചെയ്യണമെങ്കിൽ ആദ്യപടിയായി പേരിനോടൊപ്പം ജാതിനാമം വയ്ക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരണം. ഒരാളിനെ കണ്ടാലറിയാത്ത, കേട്ടാലറിയാത്ത ജാതി പേരിനോടൊപ്പം ജാതിനാമം കൂടി ചേർക്കുന്നതിലൂടെയാണ് നിലനിന്നുപോരുന്നത്. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടേണ്ടത്. ഒരു ജാതി രഹിത സമൂഹ സൃഷ്ടിക്കായി ആദ്യം വേണ്ടത് സ്കൂളുകളിൽ ഒന്നാം ക്ളാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ പേരിനോടൊപ്പം ജാതിനാമം കൂടി ചേർക്കുന്ന പ്രവണത നിയമം മൂലം നിരോധിക്കണം. അതിനുള്ള ഇച്ഛാശക്തി ഭരണകൂടത്തിൽ നിന്ന് ഉണ്ടാകണമെന്നാണ് ജനങ്ങളുടെ പ്രാർത്ഥന. ക്രിസ്ത്യാനികളിൽ ആർ.സി, എൽ.സി തുടങ്ങിയ പല വിഭാഗങ്ങൾ ഉണ്ടെങ്കിലും അവരാരും തങ്ങളുടെ വിഭാഗത്തെ സൂചിപ്പിക്കുന്ന നാമങ്ങളൊന്നും പേരിനോടൊപ്പം ചേർക്കാറില്ല. അതുപോലെ മുസ്ളിംങ്ങളുടെ ഇടയിലും പല വിഭാഗങ്ങൾ ഉണ്ടെങ്കിലും അവരും തങ്ങളുടെ പേരിനോടൊപ്പം ആ വിഭാഗത്തെ സൂചിപ്പിക്കുന്ന നാമങ്ങളൊന്നും ചേർക്കാറില്ല. എന്നാൽ ഹിന്ദുക്കളുടെ ഇടയിൽ പുരോഗമന രാഷ്ട്രീയ പാർട്ടികളിൽ സജീവമായി പ്രവർത്തിക്കുന്നവരിൽ പലരും തങ്ങളുടെ പേര് കുട്ടികളുടെ പേരിനോടൊപ്പം ജാതിനാമം കൂടി ചേർക്കുന്നതിലൂടെ സമൂഹത്തിൽ ജാതി അരക്കിട്ടുറപ്പിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് നടത്തുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന രാജഭരണം ജനാധിപത്യത്തിന് വഴിമാറിക്കൊടുത്തു. അതുപോലെ ഇവിടെ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ജാതിസമ്പ്രദായത്തിനും അറുതിയുണ്ടാകണം.
ആർ. പ്രകാശൻ,
ചിറയിൻകീഴ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ