സ്റ്റെന്റിൽ പകൽ കൊള്ള
February 5, 2017, 12:05 am
സ്റ്റെന്റിൽ പകൽ കൊള്ള എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്ന ലേഖന പരമ്പര വളരെ നന്നായി. വമ്പൻ ഔഷധ നിർമ്മാതാക്കളും ആശുപത്രി അധികൃതരും തമ്മിൽ നിലനിൽക്കുന്ന അവിശുദ്ധ ബന്ധത്തിന്റെ കണ്ണിയിൽ ഡോക്ടർമാരും അറിഞ്ഞോ അറിയാതെയോ പങ്കുചേരുമ്പോൾ വലയുന്നത് രോഗികൾ ആണ്. എനിക്ക് അറിയാവുന്ന ഒരു സ്റ്റെന്റ് പ്രതിനിധി പറഞ്ഞത് ബേസ് മോഡൽ മൊബൈൽ ഫോണിന്റെ വില പോലും സ്റ്റെന്റിന് ഇല്ല എന്നാണ്; കേവലം രണ്ടായിരം രൂപ വില വച്ചാണ് ആശുപത്രിക്കു നൽകുന്നത്. വില കൂടിയ സ്റ്റെന്റ് ഇടണമോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ ഇതിന്റെ വില ലക്ഷങ്ങൾ ആയി രൂപാന്തരം വരും.
ഇതിന്റെയെല്ലാം പിന്നിൽ മറ്റൊരു രസകരമായ വസ്തുതയുണ്ട്. ഹൃദ്രോഗം പൂർണമായും കുറയ്ക്കുന്നതിന് പര്യാപ്തമായ ഔഷധങ്ങൾ മോഡേൺ മെഡിസിനിൽ ഇല്ല എന്ന പച്ച പരമാർത്ഥം. ഹൃദ്രോഗം അതിന്റെ ബീജാവസ്ഥയിൽ തന്നെ കണ്ടുപിടിക്കുവാനുള്ള ലാബ് ടെസ്റ്റുകൾ ഇന്ന് ധാരാളം ഉണ്ട്. നിലവിലുള്ള എക്കോ, ടി.എം.ടി എന്നിവയിലൂടെ ഉള്ള കണ്ടെത്തലിനുള്ള സാദ്ധ്യത, രോഗം 55 - 65 ശതമാനം വർദ്ധിക്കുമ്പോൾ മാത്രം. എന്നാൽ 3 കാർഡിയോ വസ്‌ക്യൂലർ കാർട്ടോഗ്രഫി എന്ന ടെസ്റ്റിലൂടെ ഹൃദയത്തിന്റെ അറുപതിൽപ്പരം പ്രവർത്തനങ്ങളുടെ തകരാർ തുടക്കത്തിലേ കണ്ടുപിടിക്കാനാവും. ഔഷധങ്ങൾ കൊണ്ട് ചികിത്സിക്കാൻ ആകുമെങ്കിലേ ഈ ടെസ്റ്റ് പ്രയോജനപ്പെടൂ. അതിനാൽ ആധുനിക വൈദ്യം ഇത് അംഗീകരിക്കുന്നില്ല. ഹൈദരാബാദിലെ കാർഡിയോളജിസ്റ്റ് ഡോ. വി.ജെ. സാധനയാണ് ഇത് പ്രൊമോട്ടു ചെയ്യുന്നത്.
ആയുർവേദ ചികിത്സയിലൂടെ ബ്ളോക്ക്, വാൽവ് തകരാറുകൾ എന്നിവ പൂർണമായും ഭേദപ്പെടുത്തുവാൻ കഴിയണം. www.ayulifeheartcare.com എന്ന സൈറ്റ് നോക്കിയാൽ രണ്ടുവീതം കേസ് റിപ്പോർട്ടുകൾ കാണാം. ശ്രീ. ബി.വി. പവനൻ നു രണ്ടു മാസിക ഒരിക്കൽ അയച്ചിരുന്നു. അതിൽ വിശദമായ രണ്ടുവീതം കേസ് റിപ്പോർട്ടുകൾ ഉണ്ട്. കോപ്പികൾ ഇല്ലാത്തതിനാലാണ് അയക്കാത്തത്. തിരുവനന്തപുരത്തുള്ള ഒരു അഡ്വക്കേറ്റിന്റെ ഭാര്യയുടെ വാൽവുകൾ മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം ഉണ്ടായി. ആയുർവേദ ചികിത്സകൊണ്ടു ഏതാണ്ട് 90 ശതമാനവും ഭേദമായി. താങ്കളുടെ അറിവിലേക്കായി എഴുതിയതാണ്. ആയുർവേദത്തെ എഴുതി തള്ളുവാൻ ആർക്കും ഒരിക്കലും സാദ്ധ്യമല്ല; അത്രയ്ക്കും ശാസ്ത്രീയമാണ്.

ഡോ. എം.പി. മിത്ര
കോട്ടയം
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ