ടാക്സ് പ്രാക്ടീഷണർമാരെ ഉൾപ്പെടുത്തിയത് സേവനം കണക്കിലെടുത്ത്
February 3, 2017, 12:10 am
കേരളത്തിലെ രജിസ്റ്റേർഡ് ടാക്സ് പ്രാക്ടീഷണർമാരുടെ ഏക ട്രേഡ് യൂണിയൻ സംഘടനയാണ് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ. നികുതി സംബന്ധമായ കണക്കുകൾ കൃത്യമായും, വ്യക്തമായും തയ്യാറാക്കുന്നതിനു അടിസ്ഥാനപരമായി വേണ്ടതായ അക്കൗണ്ടൻസി ബിരുദം (ബി.കോം) നേടിയ ശേഷം വാണിജ്യനികുതി വകുപ്പിൽ നിന്നും എൻറോൾമെന്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി പ്രായോഗിക പരിജ്ഞാനം നേടി ഈ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്നവരാണ് ടാക്സ് പ്രാക്ടീഷണർമാർ.
30.1.2017ലെ കേരളകൗമുദിയിൽ 7-ാം പേജിൽ വന്ന ഒരു വാർത്ത ടാക്സ് പ്രാക്ടീഷണർമാരെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. യഥാർത്ഥ വസ്തുതയുമായി ബന്ധവുമില്ലാത്തതാണ് വാർത്തയെന്ന് ചൂണ്ടിക്കാണിക്കുകയാണ്.
ഞങ്ങൾചെയ്യുന്ന സേവനം കണക്കിലെടുത്താണ് ജി.എസ്.ടി. പ്രാക്ടീഷണേഴ്സ് എന്ന പദവിയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തിയത്. തിരുവനന്തപുരത്ത് നടന്ന നാഷണൽ ടാക്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത വേളയിലും പാലക്കാട്ട് നടന്ന സംസ്ഥാന സമ്മേളന വേദിയിലും വച്ച് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ഇടത്തട്ടുകാർ അഴിമതിക്ക് കാരണമാകുന്നു എന്ന് പറഞ്ഞ് കേരളം അതിനെ എതിർക്കുന്നു എന്നാണ് വാർത്തയിൽ വന്നത്.
എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യാൻ ടാലി സോഫ്റ്റ് വെയർ ഇറങ്ങിയതിനാൽ ഇടനിലക്കാരുടെ ആവശ്യമില്ല എന്നും വാർത്തയിലുണ്ട്. കംപ്യൂട്ടറിൽ ടാലി സോഫ്റ്റ് വെയർ ഉണ്ടായിരുന്നാൽ റിട്ടേൺ നൽകാനും കണക്കുകൾ തയ്യാറാക്കുവാനുമുള്ള വിവരങ്ങൾ തനിയെ കംപ്യൂട്ടറിൽ 'ഓടിക്കയറില്ല'. അതിനു പരിശീലനം സിദ്ധിച്ചവർക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന കാര്യം ഓർക്കണം. മുമ്പ് VAT നിലവിൽ വന്നപ്പോൾ റിട്ടേണുകൾ അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്നതാണ് ഉചിതം എന്ന് അന്നത്തെ ധനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഡി.റ്റി.പി. ജോലി മാത്രം അറിയാവുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർ റിട്ടേണുകൾ സമർപ്പിക്കുകയും ചെയ്തു. അതിലൂടെ വ്യാപാരികൾക്ക് ഭീമമായ നികുതി ബാദ്ധ്യതയും ഉണ്ടായി. അത്തരം അവസരങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാരുടെ സേവനം സർക്കാരിന് ബോധ്യമായതാണ്.
ജി.എസ്.ടി. രജിസ്ട്രേഷനു വേണ്ടി വെറും 10 മിനിട്ടുകൊണ്ട് ഓൺലൈനിൽ ചെയ്യാനുള്ള കാര്യമേ ഉള്ളൂ എന്ന് പ്രസിദ്ധീകരിച്ചിരുന്നു. ജി.എസ്.ടി. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, രേഖകൾ തുടങ്ങിയവ സ്കാൻ ചെയ്ത് പല ഘട്ടങ്ങളിലായാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നെറ്റിന്റേയും സെർവറിന്റെയും ലഭ്യതയും കൂടി കണക്കിലെടുത്ത് ഏതാണ്ട് 30-45 മിനിട്ട്, ഒരു വ്യാപാരിയുടെ രജിസ്ട്രേഷനുവേണ്ടി ചെലവഴിക്കേണ്ടി വരും. ഇക്കാര്യം ഉദ്യോഗസ്ഥർക്കും അറിയാവുന്നതാണ്.
റ്റിപിആർ ലക്ഷ്മണൻ.പി,
പ്രസിഡന്റ്,

റ്റിപിആർ ഗിരി വി.ജി,
സെക്രട്ടറി

റ്റിപി.ആർ ഉദയകുമാർ,
ട്രഷറർ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ