ശമ്പളത്തിനായി സമരംചെയ്ത് മടുത്തു
February 9, 2017, 12:10 am
കേരളാ വാട്ടർ അതോറിട്ടി പോലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കൃത്യമായി ഓരോ മാസവും ശമ്പളം ലഭിക്കുമ്പോൾ ആണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കാത്ത സ്ഥിതി ഉണ്ടാകുന്നത്. എല്ലാം മാസവും ശമ്പളം ലഭിക്കുവാൻ ജീവനക്കാർ സമരം നടത്തേണ്ടി വരുന്ന സ്ഥിതി ഉണ്ടാകാൻ ഇനിയും സർക്കാർ അനുവദിച്ചു കൂടാ.യു ഡി എഫ് സർക്കാർ അധികാരത്തിൽ ഇരുന്ന സമയം അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ നിയമസഭയിൽ വാതോരാതെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെ പറ്റിയും അവരുടെ മറ്റു ബുദ്ധിമുട്ടുകളെ പറ്റിയും സംസാരിച്ചിരുന്നു .

ഒരുപാട് തവണ കെ എസ് ആർ ടി സി വിഷയത്തിൽ വാക്ക് ഔട്ടും അന്ന് പ്രതിപക്ഷം നടത്തിയിരുന്നു.എന്നാൽ നിലവിൽ അന്ന് കെ എസ് ആർ ടി സിയിലെ ജീവനക്കാർക്ക് വേണ്ടി പോരാടിയ പ്രതിപക്ഷ പാർട്ടി ഭരണത്തിൽ എത്തിയപ്പോളാണ് കെ എസ് ആർ ടി സിയിലെ സ്ഥിതി കൂടുതൽ വഷളായത് എന്ന് പറയാതെ വയ്യ.വി എസ് ഉൾപ്പെടെ അന്ന് സംസാരിച്ച പല പ്രമുഖരും അധികാരത്തിൽ എത്തിയപ്പോൾ കെ എസ് ആർ ടി സി ജീവനക്കാരെ മറന്നു.അവർക്ക് വേണ്ടി സംസാരിക്കാനും നിലവിൽ ഈ നേതാക്കൾക്ക് വാക്കുക്കൾ ഇല്ല.

അജയ് എസ് കുമാർ
പ്ലാവോട്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ